SEED News

പുനരുദ്ധരിച്ച 'ആര്‍ബറേറ്റം' തുറന്നു പ്രളയത്തെ അതിജീവിച്ച മണ്ണില്‍ പച്ചയുടെ നാമ്പ്

ആലുവ: പ്രളയത്തില്‍ നശിച്ച ആലുവ പെരിയാറിന്റെ തീരത്തെ മാതൃഭൂമി  'ആര്‍ബറേറ്റ'ത്തിന് പുനര്‍ജ്ജനി. രണ്ട് നിലകെട്ടിടത്തിനേക്കാള്‍ ഉയരത്തില്‍ വെള്ളം ഉയര്‍ന്ന്,  ടണ്‍ കണക്കിന് ചെളിയടിഞ്ഞയിടങ്ങളില്‍ പുത്തന്‍ പ്രതീക്ഷകളേകി പച്ചപ്പ് തളിരിട്ടു. ചെളി കയറി ഇല്ലാതായ മരങ്ങള്‍ക്കും ചെടികള്‍ക്കും പകരം പുതിയവ ഇടം പിടിച്ചു. അതിജീവനത്തിന്റെ പാതയില്‍ പുതിയ മുഖത്തോടെ 'ആര്‍ബറേറ്റം' കൂടുതല്‍ സുന്ദരിയായി.
പുനരുദ്ധാരണത്തിന് ശേഷം തുറന്ന 'ആര്‍ബറേറ്റം' വി - ഗാര്‍ഡ് എം.ഡി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പ്ലാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ പ്രകൃതിയുമായി മടങ്ങുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും പഴമയിലേയ്ക്ക് മടങ്ങുകയാണ്. പ്രകൃതിയില്ലാതെ മനുഷ്യനില്ലെന്ന് നാം തിരിച്ചറിയണം. അതിനായി ഭൂമിയോട് അടുത്തിടപഴകണം. ഭൂമിയെ മനസിലാക്കിയുള്ള വികസനമാണ് ഇനി ആവശ്യം. അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയിലും ആവാസ്ഥ വ്യവസ്ഥയിലുമുണ്ടായ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയണം. പ്രകൃതി സംരക്ഷണത്തിന് വിദ്യാര്‍ത്ഥികളാണ് മുന്‍കൈയ്യെടുക്കേണ്ടതെന്നും ചടങ്ങില്‍ പങ്കെടുത്ത 'മാതൃഭൂമി' ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ഡി.ടി.പി.സി. സെക്രട്ടറി വിജയകുമാര്‍, പ്രൊഫ.എസ്. സീതാരാമന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു

January 05
12:53 2019

Write a Comment

Related News