SEED News

പ്രകൃതിസംരക്ഷണ സന്ദേശവുമായി ‘ഹോപ്പ്’ ഹ്രസ്വചിത്രം

കൊപ്പം: പ്രകൃതിസംരക്ഷണ സന്ദേശവുമായി നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ച ഹ്രസ്വചിത്രം പുറത്തിറങ്ങി. ജനതാ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ സി.ഡി. സിനിമാതാരം അനുമോൾ, ഡെപ്യൂട്ടി പ്രധാനാധ്യാപകൻ ജെ. നരേന്ദ്രന് നൽകിയായിരുന്നു പ്രകാശനം. തുടർന്ന്, സ്‌കൂളിൽ ആദ്യ പ്രദർശനവും നടത്തി.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടിയുടെ ചിത്രങ്ങളിലൂടെയാണ് സിനിമ സംവദിക്കുന്നത്. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് പ്രതീക്ഷനൽകുന്ന ചിത്രത്തിന് ഹോപ്പ് എന്നാണ്‌ പേരിട്ടിരിക്കുന്നത്. 
കഴിഞ്ഞവർഷവും സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഹ്രസ്വചിത്രം തയ്യാറാക്കിയിരുന്നു.
വിദ്യാർത്ഥികളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്‌കൂളിലെ അധ്യാപികയായ സുധ തെക്കേമഠമാണ് തിരക്കഥയും സംവിധാനവും. പൂർവ വിദ്യാർഥി സുമേഷ് കണ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
 ആദ്യ പ്രദർശനത്തോടനുബന്ധിച്ച് ചർച്ചയും നടന്നു. പി.ടി.എ. പ്രസിഡന്റ്‌ എം.വി. അനിൽകുമാർ, ടി.എം. സുധ, കെ.കെ. ഷംസുദീൻ, കെ. പ്രമോദ്, കെ. സുധ, എം.കെ. ബീന തുടങ്ങിയവർ സംസാരിച്ചു.

January 18
12:53 2019

Write a Comment

Related News