environmental News

ലോകത്തിലെ 31% കള്ളിമുള്‍ ചെടികള്‍ വംശനാശ ഭീഷണിയിലെന്നു ഐ യു സി എന്‍

ഐ യു സി എന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ലോകത്തിലെ മൂന്നിലൊന്നു ശതമാനം കള്ളിമുള്‍ ചെടികളും കടുത്ത വംശനാശ ഭീഷണി നേരിടുകയാണ്. മനുഷ്യരുടെ കടന്നുകയറ്റവും ഹോര്‍ട്ടികള്‍ച്ചറുമായി ബന്ധപ്പെട്ടു നടത്തുന്ന അനധികൃത വില്‍പനയും അശാസ്ത്രീയ സംരക്ഷണ പ്രവര്‍ത്തനങ്ങളും കള്ളിമുള്‍ ചെടികളെ അതിവേഗത്തിലുള്ള നാശത്തിലേക്ക് തള്ളിവിടുകയാണ്. കാര്‍ഷിക പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഇവയുടെ നാശത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണ്. കള്ളിമുള്‍ ചെടികള്‍ക്ക് വരണ്ട ഭൂപ്രദേശത്തെ  ജീവികളുടെ ആവാസ വ്യവസ്ഥയില്‍ പ്രധാനപെട്ട സ്ഥാനമാണ് ഉള്ളത്. ആഹാരത്തിനും ജലത്തിനും വിവിധ ജീവജാലങ്ങള്‍ ആശ്രയിക്കുന്നു എന്നതിനൊപ്പം കള്ളിമുള്‍ പൂവുകള്‍ വിവിധ പൂമ്പാറ്റ വര്‍ഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ നിലനില്പിന് അടിസ്ഥാനമാണ്. വംശനാശ ഭീഷണി നേരിടുന്ന ഇത്തരം ജീവജാലങ്ങളുടെ നിയമവിരുദ്ധമായ വില്പന കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത് എന്ന് ഐ യു സി എന്‍ ഡയറക്ടര്‍ ജനറല്‍ ഇങ്ഗര്‍ ആന്റേഴ്സൺ പറഞ്ഞു. ഈ വെല്ലുവിളികള്‍ നേരിടുന്നതിനു അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.

October 23
12:53 2015

Write a Comment