SEED News

കുട്ടഞ്ചേരി ഗവ എൽ.പി.എസിൽ പച്ചക്കറി വിളവെടുപ്പ്



കുട്ടഞ്ചേരി:കുട്ടഞ്ചേരി ഗവ എൽ.പി സ്കൂളിലെ "മുറ്റത്തൊരു തോട്ടം" പദ്ധതിയുടെ ഭാഗമായുള്ള കാർഷിക വിളവെടുപ്പ്  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന അസീസ് ഉദ്‌ഘാടനം ചെയ്‌തു.കൃഷി ഓഫീസർ ആശ മോൾ മുഖ്യാതിഥി ആയിരുന്നു ..വാർഡ് മെമ്പർ വി .സി ബിനോജ്‌ അധ്യക്ഷനായിരുന്നു .കൃഷി ഫീൽഡ് അസിസ്റ്റന്റ് ജോഫി ,സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിയമ്മ മാത്യു ,പി ടി എ പ്രെസിഡെന്റ കെ വി  ഷൈബു ,എംപി ടി എ പ്രസിഡന്റ് ശ്യാമദേവദാസ് ,അദ്ധ്യാപിക ബീന തുടങ്ങിയവർ  സംസാരിച്ചു . വെണ്ട ,വഴുതന ,കുമ്പളം ,മത്തൻ ,ചീര ,കോവൽ ,കോളിഫ്ലവർ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. കുട്ടികളും ,രക്ഷിതാക്കളും ,അദ്ധ്യാപകരും ചേർന്നാണ്  കൃഷിത്തോട്ടം സജ്ജമാക്കിയത് .

January 24
12:53 2019

Write a Comment

Related News