SEED News

പുഴ സംരക്ഷണവുമായി വിദ്യാർഥികൾ

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ കരിമ്പുഴയിലെ  വിവിധ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. അബു, സാലി തോമസ്, സീഡ് റിപ്പോർട്ടർ പ്രാർഥന, അജീഷ്, പാർവതി തുടങ്ങിയവർ പങ്കെടുത്തു.
 കരിമ്പുഴ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റ്  സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ പാട്ടത്തൊടിക്ക്  നിവേദനവും സമർപ്പിച്ചു.

January 28
12:53 2019

Write a Comment

Related News