environmental News

ജീവ ലോകത്തിനു കൌതുകം പകര്‍ന്നു പുതിയ ആമ വര്‍ഗ്ഗം

ഗാലപഗോസ്: ലോകത്തെ ജന്തു ശാസ്ത്രജ്ഞര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും ഏറെ കൌതുകം ഉണര്‍ത്തുന്ന വാര്‍ത്തയാണ് ഇക്വഡോറിലെ ഗാലപഗോസ് നാഷണല്‍ പാര്‍ക്കില്‍ നിന്നും എത്തുന്നത്‌. ആമ വര്‍ഗ്ഗങ്ങളില്‍ പുതുതായി കണ്ടെത്തിയ ഭീമന്‍ ആമയുടെ ചിത്രങ്ങള്‍ പാര്‍ക്ക്‌ അധികൃതര്‍ പുറത്തുവിട്ടു. സാന്റാ ക്രുസ് ദ്വീപില്‍ കണ്ടെത്തിയ ഈ ഭീമന്‍ ആമകള്‍ മുന്‍പ് വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ടിരുന്ന ആമ വര്‍ഗ്ഗമാണ്. യേല്‍ യൂണിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിദഗ്ദ ജിസേല്ല കസ്സിഒനെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആമ വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞത്. ഇതിലൂടെ ഈ ആമ വര്‍ഗ്ഗത്തെ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ക്ക്‌ അധികൃതര്‍. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്ത പഠനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയ പ്രദേശമാണ് അപൂര്‍വ ജീവജാലങ്ങളാല്‍ സമൃദ്ധമായ ഗലപാഗോസ് ദ്വീപുകള്‍.



October 23
12:53 2015

Write a Comment