SEED News

പുതുവർഷ സമ്മാനമായി വാഴക്കന്നുകൾ



കോട്ടയ്ക്കൽ: ചെട്ടിയാംകിണർ ഗവ. ഹൈസ്‌കൂളിലെ ഹരിതസേന, മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പുതുവർഷത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേന്ത്രവാഴക്കന്നുകൾ നൽകി.

നവകേരള സൃഷ്ടിക്കായ് ഹരിതകേരളം സുന്ദരകേരളം പദ്ധതിയുടെ ഭാഗമായി വാഴ, ജൈവപച്ചക്കറി, നെല്ല് എന്നിവ കൃഷിചെയ്യുന്നുണ്ട്. പെരുമണ്ണ ഇക്കോ ഷോപ്പാണ് ആവശ്യമായ വാഴക്കന്നുകൾ എത്തിച്ചത്. പ്രഥമാധ്യാപകൻ ആർ.എസ്. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മേനാട്ടിൽ ഹംസക്കുട്ടി അധ്യക്ഷനായി. ചെമ്മിലി മുഹമ്മദ്, മുബശ്ശിറ, കെ. രഞ്ജിഷ എന്നിവർ സംസാരിച്ചു. 


January 29
12:53 2019

Write a Comment

Related News