SEED News

ശുചീകരണ യജ്ഞവുമായി വിദ്യാർഥികൾ



നിലമ്പൂർ: സ്വച്ഛകർമ്മ പദ്ധതിയുടെ ഭാഗമായി രാമൻകുത്ത് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 'ശുദ്ധി' എന്ന പേരിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുതിരപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് വാർഡംഗം അടുക്കത്ത് ഇസഹാക്ക് നിർവഹിച്ചു.
പി.ടി.എ. പ്രസിഡന്റ് കെ.വി. നാസർ അധ്യക്ഷനായി. പ്രഥമാധ്യാപിക ജെസ്സി മറിയം, ബിന്ദുമോൾ പത്രോസ്, പി. നിഷ, ഷൈനു മത്തായി എന്നിവർ സംസാരിച്ചു. ഹരിതസേന കോ-ഓർഡിനേറ്റർ വി.കെ. വിനോദ്, സ്‌കൂൾ ലീഡർ ഐ. ഫർഷാൻ എന്നിവർ നേതൃത്വംനൽകി.
കുട്ടികളുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ചു. പുഴനശീകരണത്തിനതിരെ പ്രതിജ്ഞ ചൊല്ലി. ചെറായി ഹെൽത്ത് സെന്റർ ശുചീകരണം, പഞ്ചായത്ത് കുളം ദത്തെടുക്കൽ, കൂറ്റമ്പാറ അങ്ങാടി ശുചീകരണം, തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കൽ, സ്‌കൂൾ ഔഷധത്തോട്ടം നിർമാണം, ബോധവത്കരണ പോസ്റ്റർ പതിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമായുള്ള മറ്റു പ്രവർത്തനങ്ങളാണ്.
നാഷണൽ ഗ്രീൻ ക്രോപ്സ്, മിനിസ്ട്രി ഓഫ് എൻവിയോൺമെന്റ് ഫോറസ്റ്റ് ആൻഡ് ക്ലൈമെറ്റ് ചെയ്ഞ്ച്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി.

January 29
12:53 2019

Write a Comment

Related News