SEED News

വേനൽ അതിജീവിക്കാം പക്ഷികൾക്കും


അടയ്ക്കാപ്പുത്തൂർ: ഇക്കുറി വേനൽ കടുക്കുമെന്ന മുന്നറിയിപ്പ് ഇതിനകംതന്നെ എത്തി. ചൂടും കൂടിത്തുടങ്ങി. ഇതോടെ അടയ്ക്കാപ്പുത്തൂർ എ.യു.പി. സ്കൂൾ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പക്ഷികൾക്കും മറ്റ് ജീവികൾക്കും വേനലിനെ അതിജീവിക്കാനുള്ള കുടിവെള്ളസൗകര്യം ഒരുക്കി.
മൺപാത്രങ്ങളിൽ വെള്ളംനിറച്ച് സ്കൂൾ വളപ്പിലുള്ള മരങ്ങളിൽ കെട്ടിത്തൂക്കി. എല്ലാ ദിവസവും മാതൃഭൂമി സീഡ് അംഗങ്ങൾ പാത്രങ്ങൾ നിറച്ചുവെക്കും.
ഇതിന്റെ ഉദ്ഘാടനം വെള്ളിനേഴി ഗ്രാമപ്പഞ്ചായത്തംഗം കെ.ടി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. പ്രധാനാധ്യാപിക കെ. സരള, കെ.ബി. മുരളിധരൻ, ജനാർദനൻ, ഉമ്മർ, അഖിൽ ദേവ്, രാജീവ്, സീഡ് കോ-ഓർഡിനേറ്റർ ഇ. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

January 30
12:53 2019

Write a Comment

Related News