SEED News

കടലാമ സംരക്ഷണ ബോധവത്‌കരണവുമായി വിദ്യാർഥികൾ

മുനബം:വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കടലാമകളെ സംരക്ഷിക്കുന്നതിനുവേണ്ടി വിദ്യാർഥികൾ പ്രവർത്തനങ്ങൾ തുടങ്ങി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കടലാമയ്‌ക്കൊരു കൈത്തൊട്ടിൽ പദ്ധതിയ്യുടെ ഭാഗമായിയാണ്  സീഡ് ക്ലബ് പ്രവർത്തകർ  മുന്നിട്ടിറങ്ങിയിരിക്കുന്നത്. 
തീരവാസികളെ ബോധവത്‌കരിക്കുന്നതിന്റെ ഭാഗമായി മുനാബത്തുള്ള ജില്ലാ ടൂറിസം  വകുപ്പിന്റെ പാർക്കിനോടടുത്തുള്ള  കടപ്പുറത്ത് കടലാമയുടെ മണൽശില്പം നിർമിച്ച് സന്ദേശങ്ങൾ എഴുതിവെച്ചു.   ആമകളുടെ സംരക്ഷണത്തിനായി കുട്ടികൽ രക്ഷിതാക്കളുടെ സഹായത്താൽ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് സോഷ്യൽ ഫോറെസ്റ്ററി സെക്ഷൻ ഓഫീസർ മനോഹരൻ നിർദേശിച്ചു . മണൽശില്പം നിർമിക്കുന്നതിനും ബോധവത്‌കരണ പരിപാടികൾക്കും റിട്ട.അദ്ധ്യാപകൻ മാത്യൂസ് പുതുശ്ശേരി നേതൃതം നൽകി .ആർ .വി.എൽ പി എസ്.ചെറായി,ആർ .വി.യൂ  പി എസ് സ്ചെറായി ,ഡോ .യെൻ ഇന്റർനാഷണൽ സ്കൂൾ.നോത് പറവൂർ.,ബി .വി.എഛ് .എസ് നായരമ്പലം തുടങ്ങിയ സ്കൂളുകളിലെ നാല്പതോളം വിദ്യാർഥികൾ ആണ് ബോധവത്കരണപരുപാടിയിൽ പങ്കെടുത്തത്

February 01
12:53 2019

Write a Comment

Related News