SEED News

കുടിവെള്ള പ്രശ്ന പരിഹാരപ്രവര്‍ത്തനവുമായി സീഡ് പ്രവര്‍ത്തകര്‍

പയ്യോളി :- പയ്യോളി മുന്‍സിപ്പാലിറ്റിയിലെ തീരപ്രദേശത്തെ കുടിവെള്ളപ്രശ്നവുമായി ബന്ധപ്പെട്ട് മേലടി ഗവ ഫിഷറീസ് എല്‍ പി സ്കീളിലെ സീഡ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറി നടത്തിയ സര്‍വ്വെയില്‍ ഈ പ്രദേശത്തെ കിണറുകളിലെ വെള്ളം മഞ്ഞനിറവും ഇരുമ്പിന്‍െറ അംശം കൂടുതലുമായതിനാല്‍ കുടിക്കാന്‍ പറ്റാത്തതാണെന്ന് കണ്ടെത്തി.വര്‍ഷങ്ങളായി അനുഭവി- ച്ചു കൊണ്ടിരിക്കുന്ന ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പയ്യോളി നഗരസഭ ചെയര്‍പേഴ് സണ് നിവേദനം സമര്‍പ്പിച്ചു. പ്രശ്ന പരിഹാരത്തിനായി ജപ്പാന്‍ കുടിവെള്ള പദ്ധതിയും നഗരസഭയും സംയുക്തമായി ഈ മേഖലയിലെ വീടുകളില്‍ കുടി- വെള്ള കണക്ഷന്‍ നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മഴവെള്ള സംഭരണത്തിന് ആവ‍ശ്യമായ പ്രോത്സാഹന- ങ്ങള്‍ നല്‍കുമെന്നും മുന്‍സിപ്പല്‍ ചെയര്‍പേഴ് സണ്‍ ശ്രീമതി വി ടി ഉഷ നിവേദക സംഘത്തെ അറിയിച്ചു. സീഡ് കോ-ഓഡിനേറ്റര്‍ റോഷ്ന ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘത്തെ സീഡ് കണ്‍വീനര്‍ കുമാരി ശിഖ എസ് കെ ജോ- കണ്‍വീനര്‍ അഭിനന്ദ് സീഡ് അംഗങ്ങളായ നേഹ, റിഷിക , ആദിഷ്, ഉദിത്ത്, കാര്‍ത്തിക് വി എന്നിവരും വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വൈസ് ചെയര്‍മാനുമായ ശ്രീ ചന്ദ്രന്‍ കെ വി ഉം പി ടി എ പ്രസിഡണ്ട് ശ്രീ അനീഷ് സി വി ഉം പ്രധാനാധ്യാപകന്‍ ശ്രീ രവീന്ദ്രന്‍ കെ കെ ഉം അനുഗമിച്ചു.


February 02
12:53 2019

Write a Comment

Related News