SEED News

"തണലൊരുക്കാം,കുടിനീര് നല്കാം"- പദ്ധതിയുമായ് വൈക്കിലശ്ശേരി യു.പി സ്കൂൾ

വൈക്കിലശ്ശേരി യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ "തണലൊരുക്കാം, കുടിനീര് നല്കാം, പദ്ധതി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് മോളി സുഷമ ഉദ്ഘാടനം ചെയ്തു. വേനൽക്കാലത്തിൻ്റെ തുടക്കത്തിൽ തന്നെ പക്ഷികൾക്കും, മറ്റ് ജീവജാലങ്ങൾക്കും, കുടിനീര് നൽകി കൊണ്ട് അവയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് വിദ്യാർത്ഥികൾ സ്കൂളിലും, വീടുകളിലും, ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.കാലാവസ്ഥയിലെ മാറ്റങ്ങളും, ജലക്ഷാമവും നിമിത്തം ഓരോ വർഷവും നിരവധി പക്ഷികളാണ് ചത്തൊടുങ്ങുന്നത്. ഇത് ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കും. വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ പ്രകൃതിയിൽ നിന്നു തന്നെ ഇല്ലാതാകും. ഇത് വിദ്യാർത്ഥികളെയും, സമൂഹത്തെയും ബോധ്യപ്പെടുത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. വിദ്യാർത്ഥികളും, പൊതു സമൂഹവും ഇത് തിരിച്ചറിഞ്ഞ് ടെറസിലോ, പറമ്പിലോ, തണലൊരുക്കി പാത്രങ്ങളിൽ കുടിവെള്ളം നൽകി കൊണ്ട് പക്ഷികളെ സംരക്ഷിക്കാം എന്ന് സീഡ് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു. സീഡ് അംഗങ്ങളായ നിഹാര, അമൽജിത്ത്, ദിയ, അഷ്ക്കർ, അനൂപ്, അമൽ എന്നിവർ സംസാരിച്ചു.

February 02
12:53 2019

Write a Comment

Related News