SEED News

കൃഷിയറിവ്‌ തേടി പഠനയാത്ര

കൃഷിയുടെ പുതിയ രീതികളെക്കുറിച്ചറിയാൻ സീഡ് നേതൃത്വത്തിൽ കാർഷികഫാമിലേക്ക് കുട്ടികൾ പഠനയാത്ര നടത്തി.
മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് നേതൃത്വത്തിലാണ് തില്ലങ്കേരിയിലെ സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ഷിംജിത്തിന്റെ കൃഷിഫാമിലേക്ക്  സന്ദർശനം നടത്തിയത്.
ഷിംജിത്തിന്റെ ഒരേക്കർ വരുന്ന നെൽക്കൃഷി നടത്തുന്ന പാടങ്ങൾ, ഔഷധ ഉദ്യാനം, വിവിധ വിലപിടിപ്പുള്ള മരങ്ങളും കൃഷിയും ഉൾപ്പെടുന്ന നഴ്‌സറി, താറാവുവളർത്തുകേന്ദ്രം, ഒന്നരസെന്റിലെ കൃഷി  എന്നിവിടങ്ങളിൽ കുട്ടികൾ സന്ദർശനം നടത്തി. പേരുപോലും കേട്ടിട്ടില്ലാത വിലകൂടിയ ഔഷധ സസ്യങ്ങൾ, പഴയ കാലത്തുപയോഗിച്ചു വന്ന ആയുർവേദമരുന്നുകളുടെ ചേരുവയാകുന്ന മരങ്ങൾ, സസ്യങ്ങൾ, ആട് ഫാം, എമു വളർത്തുകേന്ദ്രം എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായി.
വിവിധ കൃഷിരീതികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഷിംജിത്ത് ക്ലാസെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നല്കി. 
എം.അനന്യ, അഭിനവ്, ഗൗതം, നന്ദന, ആകാശ് അണിയേരി, റിയ നികേത്, ദേവതീർഥ, അഞ്ജിമ, പ്രാർഥന, സീഡ് കോഓർഡിനേറ്റർ ടി.വി. രേഖ,  അധ്യാപകരായ എം.രാജഗോപാലൻ, എ.പ്രജിത എന്നിവർ നേതൃത്വം നല്കി.

February 09
12:53 2019

Write a Comment

Related News