SEED News

പെരുമ്പറമ്പ് യു.പി സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കും

പെരുമ്പറമ്പ് യു.പി സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നു. കുട്ടികൾ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി പദ്ധതിയുമായി സഹകരിക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്‌ നടത്തും. സ്കൂൾപരിസരത്ത് വലിച്ചെറിയുന്നത് കർശനമായി തടയും. പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് പുനരുത്പാദനത്തിന് നൽകും. കുട്ടികൾക്ക് കുടിവെള്ളം കൊണ്ടുവരുന്നതിന് സ്റ്റീൽബോട്ടിലുകൾ പ്രോത്സാഹിപ്പിക്കും. മാതൃഭൂമി സീഡ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതിന് പി.ടി.എ. യോഗത്തിൽ കെ.ബാബു അധ്യക്ഷനായിരുന്നു. 
പഞ്ചായത്തംഗം വി.കെ.സുനീഷ് ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണക്കുറുപ്പ്, ഇ.വി.ഹരീന്ദ്രൻ, സീഡ് കോഓർഡിനേറ്റർ എം.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

February 09
12:53 2019

Write a Comment

Related News