SEED News

ടീഷർട്ടുകൊണ്ട് ബാഗ് നിർമാണം

 
കൊപ്പം: പഴയ ടീ ഷർട്ടുകളുെണ്ടങ്കിൽ ആരും അത് വലിച്ചെറിേയണ്ട. 
ഉപയോഗശൂന്യമായ ടീഷർട്ടുകൾകൊണ്ട്  ബാഗുകൾ നിർമിക്കാൻ നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് ഉണ്ട്.
 ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിലാണ് മനോഹരവും ഉറപ്പുള്ളതുമായ ബാഗ് നിർമാണം.
 പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സീഡ് ക്ലബ്ബ് ഈ ദൗത്യം ഏറ്റെുത്തിരിക്കുന്നത്. സ്‌കൂളിലെ അധ്യാപികയായ സുനിതരാജനാണ് ബാഗ് നിർമാണത്തിന് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ, ജെ. നരേന്ദ്രൻ, സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന എന്നിവർ കുട്ടികൾക്ക് മാർഗനിർദേശവുമായി ഒപ്പമുണ്ട്.

February 13
12:53 2019

Write a Comment

Related News