SEED News

പ്ലാസ്റ്റിക്കിനെതിരേ പേപ്പർ ബാഗുമായി വിദ്യാർഥികൾ


ചിറ്റൂർ: പ്ലാസ്റ്റിക് ഒഴിവാക്കാനായി കടകളിൽ പേപ്പർബാഗുകൾ വിതരണംചെയ്ത് വിദ്യാർഥികൾ. ചിറ്റൂർ തെക്കേഗ്രാമം എസ്.എസ്.കെ.എ.എസ്.എൻ.യു.പി. സ്കൂളിലെ വിദ്യാർഥികളാണ് ഒഴിവുസമയങ്ങളിൽ നിർമിച്ചെടുത്ത പേപ്പർബാഗുകൾ സൗജന്യമായി വിതരണം ചെയ്തത്. സീഡ് ക്ലബ്ബിന്റെ ഭാഗമായ ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായിരുന്നു പ്രവർത്തനം. നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ എം. ശശികുമാർ, സീഡ് കോ-ഓർഡിനേറ്റർ പി.എം. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

February 13
12:53 2019

Write a Comment

Related News