SEED News

മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക്‌ ജില്ലാതല ഉദ്ഘാടനം

മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക്‌ 
ജില്ലാതല ഉദ്ഘാടനം
പാലക്കാട്: പ്ളാസ്റ്റിക് നിർമാർജനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്ന മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക്‌ പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയിൽ തുടങ്ങി. ജില്ലാതല ഉദ്ഘാടനം തൃത്താല ഞാങ്ങാട്ടൂർ എ.യു.പി. സ്കൂളിൽ തൃത്താല പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാർ നിർവഹിച്ചു.
 പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക്‌ വസ്തുക്കൾ പുനരുപയോഗത്തിനായി സ്വീകരിച്ചു. ഈസ്റ്റേൺ œഗൂപ്പിന്റെ സഹായേത്താടെ വിദ്യാർഥികൾ ശേഖരിക്കുന്ന പ്ളാസ്റ്റിക്കുകൾ പുനഃസംസ്കരണം നടത്തുന്നതാണ് ലവ് പ്ളാസ്റ്റിക് പദ്ധതി. പ്രധാനാധ്യാപകൻ പി. അനിൽകുമാർ, അധ്യാപക സീഡ് കോ-ഓർഡിനേറ്റർ എം. താഹിർ, സീഡ് പ്രവർത്തകരായ അനന്തുകൃഷ്ണ, ഫായിസ്, ശ്രീദേവ്, നിജുകൃഷ്ണ, സനൽ, രിഫായി, ഹൃദ്യ, ഫിദാന, അഞ്ജലി എന്നിവർ നേതൃത്വം നൽകി.

February 13
12:53 2019

Write a Comment