SEED News

ജെം ഓഫ് സീഡ്-ഇമ്മാനുവൽ ജോസഫ്



മോനിപ്പള്ളി:  മാതൃഭൂമി സീഡിന്റെ  എല്ലാ പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർഥിയാണ് മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിലെ   ഇമ്മാനുവൽ ജോസഫ്.  സ്കൂളിലും അതോടൊപ്പം തന്നെ വീട്ടിലും പ്രകൃതിയുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ചെയ്തുവരുന്നു.  ജൈവകൃഷിയും ആടുവളർത്തലും ആണ് ഇമ്മാനുവൽ ചെയുന്ന  പ്രധാന പ്രവർത്തനങ്ങൾ.  പയർ, ചതുരപ്പയർ, ചീര, വെണ്ട, വഴുതന എന്നിവയാണ് കൃഷിചെയ്യുന്നത്.  ഇതിനെ വളമായി ഉപയോഗിക്കുന്നത്  ആടിൻറെ കാഷ്ടവും, ചാരവും, വീട്ടിൽ അമ്മ അടിച്ചുകൂട്ടുന്ന ചപ്പുചവറുകളുമാണ്.  കരിയിലകൾ  കളയാതെ ഒരു ചാക്കിൽ  സൂക്ഷിച്ചുവച്ച അതോടൊപ്പം വീട്ടിലെ ഭക്ഷണത്തിന്റെ അവിശിഷ്ടങ്ങളും ഒരു ചാക്കിൽ തുറന്നുവെച്ച നിർമ്മിച്ചെടുക്കുന്ന വളമാണ് ഇമ്മാനുവൽ കൃഷിക്കായി ഉപയോഗിക്കുന്നത്.  ആടുവളർത്തലും ഇമ്മാനുവേൽ ഒരു കൈ നോക്കിയിട്ടുണ്ട്.  സ്കൂൾ വിട്ടു വരുന്ന സമയങ്ങളിൽ ആടിനെ തീറ്റാനും  അതോടൊപ്പം പഠിക്കാനും ഇമ്മാനുവൽ സമയം കണ്ടെത്തുന്നു. രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പ് തന്നെ ഇമ്മാനുവൽ ഇവയെല്ലാം ചെയ്തിട്ടാണ് യാത്രയാകുന്നത്.  മാതാപിതാക്കളെ സഹായിക്കാനായി കിട്ടുന്ന ഇത്തരം പ്രവർത്തനങ്ങളിലെല്ലാം ഇമ്മാനുവേൽ മുൻപന്തിയിൽ നിൽക്കുന്നു.  പാഠ്യേതര വിഷയങ്ങളിൽ എന്നപോലെ തന്നെ പഠന വിഷയങ്ങളിലും ഇമ്മാനുവൽ ശ്രദ്ധചെലുത്തുന്നു. മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ നിഷയുടെയും  സ്കൂൾ ഹെഡ്മിസ്ട്രസിന്റെയും  സഹായത്തോടുകൂടിയാണ് ഇമ്മാനുവേൽ ഇവയെല്ലാം നടത്തുന്നത്.

March 13
12:53 2019

Write a Comment

Related News