SEED News

സീഡ് വിതച്ച് നേട്ടം കൊയ്ത് ഡി.വി.ജി.എല്‍.പി സ്‌കൂള്‍ ചെറുവള്ളി

ചേറുവള്ളി : മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തങ്ങൾ ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും  മാതൃകയാകുന്ന കാഴ്ചയാണ് ചെറുവള്ളിയിൽ  കാണാൻ  കഴിയുന്നത്.ചെറുവള്ളി ഡി.വി.ജി.എൽ.പി. സ്കോളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ അത്രമേൽ സ്വാധീനിക്കുന്നു. സീഡിന്റെ പ്രവര്‍ത്തനത്തോടനുബന്ധിച്ച് ജൈവ പച്ചക്കറി തോട്ടം ഒരുക്കി ഡി.വി.ജി.എല്‍.പി സ്‌കൂള്‍ സീഡ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. ലൗ പ്ലാസ്റ്റിക് പ്രോഗ്രാമിലൂടെ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ഹാംഗിംഗ് ഗാര്‍ഡന്‍ നിര്‍മ്മിച്ചു. അതോടൊപ്പം  സ്‌കൂളില്‍ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി.  സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ' തൊടിയിലെ കറിയും നാവിലെ രുചിയും' എന്ന നാടന്‍ ഭക്ഷ്യമേള കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സര സമാനമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.  ജൈവവൈവിധ്യ പാര്‍ക്ക്, ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ  നടത്തി.പൊതു ജനങളുടെ പങ്കാളിത്തത്തോടെയാണ് ഇവയെല്ലാം നടപ്പിലാക്കുന്നത്. ക്ലാസ്സ് മുറികളിലെ വിരസത ഒഴിവാക്കാന്‍ പ്രകൃതി സൗഹൃദ പഠനത്തിന് ട്രീബഞ്ചുകള്‍ ഒരുക്കിയിട്ടുണ്ട്. അന്യം നിന്ന് പോകുന്ന നാടന്മവുകളെ സംരെക്ഷിച്ചുകൊണ്ട്  മുത്തശ്ശി മാവിനെ സംരക്ഷിക്കല്‍, നടൻ കാളകളെ പ്രോത്സാഹിപ്പിക്കാനായി  നാടന്‍പാട്ട് കളരികള്‍, കളിയരങ്ങുകള്‍ തുടനിയവ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. ഫലവൃക്ഷ തോട്ട നിര്‍മ്മാണം രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളിൽ നടപ്പിലാക്കിയിരുന്നു.  പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകളും കഥകളും കുട്ടികള്‍ എഴുതി തയ്യാറാക്കി 'തുഷാരം' എന്ന പേരില്‍ ഒരു മാഗസിന്‍ തയ്യാറാക്കി. സ്‌കൂളിന്റെ സര്‍വ്വോന്മുഖ വികസനത്തിന് സഹായിക്കുന്ന  വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍  മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടപ്പാക്കി വരുന്നു.

March 13
12:53 2019

Write a Comment

Related News