SEED News

ജീവന്റെ വൈവിധ്യവുമായി കുമാരനലൂർ ഗവ.യു.പി സ്കൂൾ

കോട്ടയം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ കുമാരനല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.  സീഡിന്റെ  അടിസ്ഥാന പ്രവർത്തനങ്ങളായ കാർഷികം, ജലസംരക്ഷണം ജൈവവൈവിധ്യം, ശുചിത്വം ആരോഗ്യം, ഊർജ  സംരക്ഷണം എന്നിവയിലെല്ലാം ഇവർ വേറിട്ടുനിൽക്കുന്നു. ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി ബന്ധപ്പെടുത്തി സ്കൂളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിഷമില്ലാത്ത പച്ചക്കറി എന്ന ആശയവുമായി അന്നം തരുന്ന അറിവ് എന്ന ലേബലിൽ  കുട്ടികൾ സ്കൂളിൽ കൃഷി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ജലസംരക്ഷണത്തിനായി ജീവൻറെ തുള്ളികൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ജീവൻറെ കൂട്ടുകാരായി സ്വയം മാറി കൊണ്ട് ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ സംരെക്ഷിക്കുന്നു.  ജൈവവൈവിധ്യസംരക്ഷണം നാളേക്ക് ഒരു കരുതൽ എന്ന രീതിയിൽ കുട്ടികൾ ചെയ്യുന്നു. പൂമ്പാറ്റക്ക് ഒരു പൂന്തോട്ടം എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി സ്കൂളിൽ വിവിധ  പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.  സ്കൂളിൽ നിർമ്മിച്ചിരിക്കുന്ന പൂന്തോട്ടത്തിൽ  കൃഷ്ണകിരീടം, ചെത്തി, ചെമ്പരത്തി, കൊങ്ങിണി, അശോകം  തുടങ്ങി  പൂമ്പാറ്റകളെ ആകർഷിക്കുന്ന വിവിധ ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നു. സ്കൂളിലെ അശോകമരം ജൈവവൈവിധ്യത്തിന് ഉത്തമ ഉദാഹരണമാണ്.  പാഠപുസ്തകത്തിന് പുറത്തേക്ക് പ്രവർത്തനങ്ങളെ കൊണ്ടുപോകാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ  കുട്ടികൾക്ക് പ്രകൃതിയോട് സ്നേഹം ഉണ്ടാക്കിയെടുക്കുവാനും സീഡ് അധ്യാപകർക്കായി. വിവിധ ദിനാചരണങ്ങളും സീഡ് ക്ലബ്ബിലെ ഭാഗമായി സ്കൂളിൽ സംഘം സ്കൂളിൽ സംഘടിപ്പിച്ചുവരുന്നു

March 13
12:53 2019

Write a Comment

Related News