SEED News

നന്മയുടെ മാർഗങ്ങളിൽ സീഡ് ക്ലബ്ബിലെ കുട്ടികൾ

വടവാതൂർ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൽ ചെയ്തുവരുന്നു.  സീഡ് ക്ലബ്ബിനായി കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക ദിവസം നിശ്ചയിച്ച് വിവിധ  പ്രവർത്തനങ്ങളാണ് സ്കൂളിൽ ചെയ്യുന്നത്.  സീഡ് പ്രവർത്തനത്തിനെ  തന്നെ വിവിധ ക്ലബ്ബുകൾ ആയി തിരിച്ച് ഓരോ കുട്ടികൾക്കും അതിൻറെ ഇൻചാർജ് നൽകിയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്. കാർഷിക പ്രവർത്തനങ്ങൾ ആയി എൻറെ വീട് എൻറെ കൃഷി എന്ന പേരിൽ  വീട്ടിൽ കൃഷി ചെയ്യുന്നു. പാവൽ, പടവലം, ഇഞ്ചി, മഞ്ഞൾ, പയർ, വെണ്ട, പച്ചമുളക്,  മത്തൻ, വെള്ളരി തുടങ്ങിയവയാണ് കുട്ടികളുടെ വീട്ടിൽ കൃഷി ചെയ്യുന്നത്. ജലത്തെ  സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളെ മനസ്സിലാക്കുവാനായി സീഡ് ക്ലബ്ബ് ജല മലിനീകരണം തടയാനായി ഒരു ഷോർട്ഫിലിം നിർമ്മിച്ചു. ഭൂമിയെ ജൈവ വൈവിധ്യ സമ്പുഷ്ടമാക്കും എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.  വ്യക്തിശുചിത്വവും വീടുകളിലെ ശുചിത്വവും എന്ന വിഷയത്തെ പറ്റി കുട്ടികൾ സ്കൂളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സ്കൂളിലെ ആരോഗ്യ ചാർട്ടിൽ നിന്നും  ഒരു കുട്ടിയുടെ ശുചിത്വം എത്രമാത്രമുണ്ടെന്ന് അധ്യാപകർ മനസ്സിലാക്കി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. സീഡ് ക്ലബ്ബിന്റെ  ഭാഗമായ സീഡ് പോലീസ് ഭക്ഷണം ബാക്കിയാകുന്നത് ശ്രദ്ധിക്കുന്നു. ഊർജ്ജ സംരക്ഷണത്തിനായി മരച്ചോട്ടിൽ ക്ലാസ് മുറികൾ സംഘടിപ്പിച്ചു, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചും  കുട്ടികൾ മുന്നിട്ടുനിൽക്കുന്നു. ചിത്രശലഭങ്ങളുടെ കൂട്ടുകൂടാൻ അവരെന്നും ഒരു ദിവസം പ്രത്യേക സമയം കണ്ടെത്തുന്നു. സംസ്ഥാന ഫലമായി ചക്ക സംരക്ഷിക്കാനായി സ്കൂളിൽ ഒരു പ്ലാവ് സർവ്വേ ഈ കുട്ടികൾക്ക് സംഘടിപ്പിക്കാനായി. അതോടൊപ്പം ചക്കയെ പറ്റി ഒരു കയ്യെഴുത്ത് പത്രവും കുട്ടികൾ തയ്യാറാക്കി. ജലസംരക്ഷണ പ്രവർത്തനങ്ങൾ ആയി മണ്ണിന്  പുതയിട്ടു ഉള്ള സംരക്ഷണം, വിത്തിടലും തൈ നടീലും തുടങ്ങിയവയെപ്പറ്റി കൃഷി ഓഫീസർ കുട്ടികൾക്ക് ക്ലാസ്സെടുത്ത് നൽകി. നാട്ടുമാവിനെ  സംരക്ഷിക്കാനായി കുട്ടികൾ ചിത്രരചന മത്സരത്തിലൂടെ നാട്ടുമാവിന്റെ  ആവശ്യകത മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തി നൽകി.  പച്ച എഴുത്തും വരയും പാട്ടും എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി നാട്ടുവിഭവങ്ങളുടെ ചരിത്രം, നാടൻ കലകളെ പരിചയപ്പെടൽ തുടങ്ങിയവ സംഘടിപ്പിച്ചു.  ഭൂമിയിലുണ്ടാകുന്ന ചെറിയൊരു മാറ്റത്തെ പോലും തിരിച്ചറിയാവുന്ന സീസൺ വാച്ച് പോലുള്ള പ്രോജക്റ്റുകൾ സ്കൂളിൽ നല്ല രീതിയിൽ ചെയ്തു വരുന്നു. സ്കൂൾ പ്രിൻസിപ്പലിന്റെയും  വൈസ് പ്രിൻസിപ്പാലിന്റെയും  സീഡ് ടീച്ചർ കോർഡിനേറ്ററുടെയും  നേതൃത്വത്തിലാണ് കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തു വരുന്നത്.

March 13
12:53 2019

Write a Comment

Related News