SEED News

ജം ഓഫ് സീഡ്

കോട്ടയം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ  വിവിധ പ്രവർത്തനങ്ങൾ ഏറ്റവും ഊർജ്ജസ്വലതയോടെ കൂടി ചെയ്യുന്ന  വിദ്യാർഥിയാണ് ഗിരിദീപം ബദനി സെൻട്രൽ സ്കൂളിലെ ഹാൻസെൽ ഉമ്മൻ ജോർജ്.  സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ അവൻ ഊർജ്ജസ്വലമായി പ്രവർത്തിച്ചു.  മാതാപിതാക്കളുടെ കൃഷിയിലുള്ള താൽപര്യമാണ് ഹാൻസെലിനേയും  കൃഷി പ്രവർത്തനങ്ങൾ ചെയ്യാനായി പ്രേരിപ്പിക്കുന്നത്. വാഴ, ചേമ്പ്, ഇഞ്ചി, വെണ്ട,  ചീനി, പച്ചമുളക്, തുവരപ്പയർ, വെള്ളരി, പാവൽ, പടവലം തുടങ്ങിയവ വീട്ടിലെ കൃഷിയിടത്തിൽ ഹാൻസെൽ നട്ടു പരിപാലിച്ചു പോരുന്നു. ജൈവകൃഷിരീതിയിൽ തയ്യാറാക്കുന്ന ഈ പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയാണ്.  കൃഷി ചെയ്യുന്നതിലൂടെ പ്രകൃതി അടുത്തറിയുവാനും മണ്ണിനെ സ്നേഹിക്കുവാനും അതിലൂടെ മറ്റു സഹജീവികളോടുള്ള സ്നേഹം വർദ്ധിക്കുവാനും സാധിച്ചു.  പഠനത്തിൽ മികവു പുലർത്തുന്ന ഹാൻസെൽ ചിത്രരചനയിലും വളരെ മുൻപന്തിയിലാണ്. പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം, ആരോഗ്യ ചാർട്ട് തുടങ്ങിയവയുമായി  ബന്ധപ്പെട്ട കലാസൃഷ്ടികൾ ഈ വിദ്യാർത്ഥിയുടെതായിട്ടുണ്ട്.  ഏതു തരത്തിലുള്ള തൊഴിൽ ആയാലും അതോടൊപ്പം കൃഷിചെയ്യാം എന്ന് ഹാൻസെലിന്റെ  ആത്മവിശ്വാസം മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ്.

March 13
12:53 2019

Write a Comment

Related News