SEED News

സീഡിൽ നൂറുമേനി വിളവുമായി മരങ്ങാട്ടുപിള്ളി സെന്റ്.തോമസ് ഹൈസ്കൂൾ

മരങ്ങാട്ടുപള്ളി:  സെൻറ് തോമസ് ഹൈ സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിക്ക് രൂപം നൽകിയത് 40 സജീവ അംഗങ്ങളും 25 അംഗങ്ങൾ ഉൾപ്പെടെ 65 കുട്ടികലാണ്. 25 ഇനം  പച്ചക്കറികൾ കൃഷി ചെയ്തും പരിപാലിച്ചുവരുന്ന പച്ചക്കറിത്തോട്ടം സ്കൂളിന്റെ മാത്രം, പ്രത്യേകതയാണ്. സാഹിത്യവാസന കുട്ടികളിൽ  വളർത്തിയെടുക്കാൻ  അക്ഷരകൂട്ടം പോലുള്ള പരിപാടികൾക്ക് സാധിക്കുന്നു. സ്കൂളിലെ കൃഷിയിടത്തിൽനിന്നും വിളവെടുക്കുന്ന പുതുമയാർന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുന്ന രീതി സ്കൂളിൽ നടപ്പിലാക്കിയിരുന്നു.   പൂർവ്വ അധ്യാപകനെ ആദരിച്ച ഗുരുവന്ദനം പരുപാടി സ്കൂളിൽ സീഡ് ക്ലബ് കുട്ടികൾ നടത്തി.  ഇരുപതോളം ഇനം പൂച്ചെടികളും 25 ഓളം ഇനം പച്ചക്കറികളും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്ക് സീഡ് ക്ലബ്ബിന്റെ  പ്രധാന പ്രവർത്തനങ്ങളാണ്. അശ്രദ്ധമൂലം പെരുകിവരുന്ന റോഡ് അപകടങ്ങൾക്കും ട്രാഫിക് ബ്ലോക്കിനെതിരെ   ബോധവൽക്കരണ സെമിനാറുകൾ,  പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ്സിലെ തന്നെ മിടുക്കരായ കുട്ടികൾ നൽകുന്ന ക്ലാസുകൾ തുടങ്ങിയവയും സീഡ് ക്ലബ്ബിനെ വേറിട്ടുനിർത്തുന്നു. കുട്ടി ടീച്ചർമാർ നൽകുന്ന പഠനസഹായി പരിശീലന പരിപാടിയായ തണൽ വേറിട്ട പ്രവർത്തനമാണ്.  വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന നാട്ടുമാവ് ഇനങ്ങളുടെ  സംരക്ഷണാർത്ഥം നടപ്പിലാക്കിയ നാട്ടുമാവ് പദ്ധതി, അതോടൊപ്പം പച്ച എഴുത്തും വരിയും പാട്ടും എന്ന സീഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പഴയകാല നാണയങ്ങളെ പരിചയപ്പെടുത്തൽ, വിവിധരാജ്യങ്ങളിലെ കറൻസികൾ,  നാണയങ്ങൾ തുടങ്ങിയവയുടെ പ്രദർശനം എന്നിവയും സീഡ് ക്ലബ് സംഘടിപ്പിച്ചു.  ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പി.എച്ച്, കോളിഫോം ബാക്ടീരിയ മറ്റു മാലിന്യങ്ങൾ എന്നിവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി നടത്തിയ സർവ്വേ തുടങ്ങിയവും സീഡ് ക്ലബ് നടത്തി വരുന്നു. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ വിൽക്കുന്ന സ്കൂൾ വിപണി എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.  പക്ഷികളെകുറിച്ചുള്ള സർവേയും പൂമ്പാറ്റകളുടെ സംരക്ഷണവും പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് ചെയ്യാനാകുന്നു.  പ്ലാവിന്ങ്ങളുടെ സർവ്വേ, വൃക്ഷ സംരക്ഷണം തുടങ്ങിയവ ജൈവവൈവിധ്യത്തിന് ഭാഗമായി സ്കൂളിൽ നടപ്പാക്കുന്നു

March 13
12:53 2019

Write a Comment

Related News