SEED News

നാട്ടുമാവുകളുടെ തോഴൻ

മരങ്ങാട്ടുപള്ളി: മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുമായി ബന്ധപ്പെടുത്തി കേരളത്തിലെ നാട്ടു മാവുകളുടെ  സംരക്ഷണം മരങ്ങാട്ടുപള്ളി സെൻറ് തോമസ് ഹൈസ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ ഏറ്റെടുത്തു. ഓരോ നാട്ടിലെയും വ്യത്യസ്തങ്ങളായ മാവുകൾ തിരിച്ചറിയുകയും അവയെ സംരക്ഷിക്കുകയും ആണ് ഈ കുട്ടികൾ ചെയ്തത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന നാട്ടുമാവിൻ തൈകളുടെ  സംരക്ഷണാർത്ഥം വിവിധ പരിപാടികൾ കുട്ടികൾക്ക് സംഘടിപ്പിക്കാനായി.  ഏപ്രിൽ-മെയ് മാസങ്ങളിൽ സ്കൂളിലെ വിവിധ ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ നാട്ടുമാവിൻ തൈകളുടെ  വിത്ത് ശേഖരിക്കുകയും കൂടകളിൽ പാകി മുളപ്പിക്കുകയും ചെയ്തു. ചന്ദ്രക്കാരൻ, കർപ്പൂരമാങ്ങ, പേരയ്ക്ക മാങ്ങ, പാണ്ടി മാവ്, മൂവാണ്ടൻ, കിളിച്ചുണ്ടൻ തുടങ്ങി ഇരുന്നൂറിലധികം തൈകളാണ് കുട്ടികൾ ശേഖരിച്ച മുളപ്പിച്ചത്. ഇങ്ങനെ ശേഖരിച്ച തൈകൾ   നാട്ടുമാവിന്റെ  സംരക്ഷണത്തിന്റെ  ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്തു.  പരിസ്ഥിതി ദിനത്തിൽ 100 തൈകൾ കുട്ടികൾക്കും ബാക്കി തൈകൾ മരങ്ങാട്ടുപിള്ളി ടൗണിൽവെച്ച് പൊതുജനത്തിന് വിതരണം നടത്തി. കുട്ടികൾക്ക് നൽകിയതോടൊപ്പം സ്കൂളിൻറെ വിവിധമേഖലകളിൽ നാട്ടുമാവുകൾ നട്ടുപിടിപ്പിക്കാൻ സീഡ്  ക്ലബ് നേതൃത്വം നൽകി.

March 13
12:53 2019

Write a Comment

Related News