SEED News

കുഞ്ഞു കൈകളിൽ നിറഞ്ഞ പ്രകൃതി സ്നേഹം

ചോറ്റി: മാതൃഭൂമി സീഡ്  ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പാലാമ്പടം  ചോറ്റി എൽപി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ ഈ വർഷം സംഘടിപ്പിച്ചു.  പ്ലാസ്റ്റിക് പുനരുപയോഗത്തിന് ഭാഗമായി  കത്തിക്കുന്നതിനെതിരെ  ബോധവൽക്കരണം സംഘടിപ്പിച്ചു.  അതോടൊപ്പം പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ സീഡ്  ക്ലബ്ബിലെ കുഞ്ഞു കുട്ടികളുടെ നേതൃത്വത്തിൽ ചെയ്തു.  കാർഷിക പ്രവർത്തനങ്ങളിൽ  സ്കൂളിൽ ഒരു കൃഷിയിടം, വീട്ടിലും ജൈവകൃഷി എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.  ജലസംരക്ഷണത്തിന്റെ  ഭാഗമായി സ്കൂളിൽ മഴക്കുഴി നിർമ്മാണം സംഘടിപ്പിച്ചു.  മഴക്കുഴിയുടെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാൻമാരാക്കുകയായിരുന്നു ലക്ഷ്യം.  സ്കൂളിൽ ജൈവ വൈവിധ്യ പാർക്ക്, നക്ഷത്രവനം തുടങ്ങിയവ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംരക്ഷിച്ചുപോരുന്നു. ജീവൻറെ ഉറവിടം ഭൂമിയാണ് എന്ന തിരിച്ചറിവാണ് കുട്ടികളെ സീഡ് ക്ലബ്ബിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ആരോഗ്യ ശുചിത്വ ത്തോടൊപ്പം വ്യക്തി ശുചിത്വത്തിനും ഈ കുഞ്ഞുകുട്ടികൾ പ്രാധാന്യം നൽകുന്നു.   ക്ലാസിലെ ശുചിത്വ ചാർട്ടിൽ  നിന്നും  ഓരോ കുട്ടിയുടെയും വ്യക്തിശുചിത്വം അധ്യാപകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. സ്കൂൾ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിലുള്ള സീഡ് പോലീസ് ഭക്ഷണം ബാക്കിയാക്കാതെ കഴിയ്ക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു. ലഹരിവിരുദ്ധ ദിനാചരണവും, കൈകഴുകൽ ദിനവും ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളാണ്. മരച്ചോട്ടിൽ ക്ലാസുമുറികൾ സംഘടിപ്പിച്ചും, സൈക്കിൾ യാത്രകൾ സംഘടിപ്പിച്ചു കൂടുതലായി ഈ കുട്ടികൾ മുന്നിട്ടുനിന്നു. പൂമ്പാറ്റകളുടെ ജീവിതചക്രം തിരിച്ചറിയാനും പൂമ്പാറ്റകളെ തിരിച്ചറിയാനും നാട്ടുപൂക്കളെ കുറിച്ചുള്ള അറിവുകൾ ശേഖരിക്കാനും കുട്ടികൾ സദാ തൽപരരായിരുന്നു. ചക്കയെക്കുറിച്ചുള്ള കയ്യെഴുത്ത് പത്രവും പ്ലാവ്നിങ്ങളെക്കുറിച്ചുള്ള സർവേയും കുട്ടികളെ വേറിട്ടുനിർത്തി. നാട്ടു മാവുകളുടെ രജിസ്റ്റർ ആയിരുന്നു കുട്ടികളുടെ മറ്റൊരു പ്രവർത്തനം. നാടിനെ അറിയാനും നമ്മുടെ സംസ്കാരത്തെ അറിയാനും പച്ച എഴുത്തും വരിയും പാട്ടും എന്നും പദ്ധതിയിലുൾപ്പെടുത്തി പ്രകൃതി കഥകളുടെയും കവിതകളുടെയും ഒരു സമാഹാരവും നാട്ടറിവുകളുടെ ഒരു ശേഖരവും, നാട്ടു ഉത്സവങ്ങൾ ഒരു ചരിത്രവും ഈ കുട്ടികൾ തയ്യാറാക്കി. വിവിധ ദിനാചരണങ്ങൾ വളരെ ആവേശപൂർവം  പങ്കുകൊണ്ടു അതിന്റെ  ആവശ്യകത മനസ്സിലാക്കുവാൻ കുഞ്ഞു കൂട്ടുകാർക്കായി. സ്കൂൾ ഹെഡ്മിസ്ട്രസ് ഫാദർ എം. വി സക്കറിയ അധ്യാപകരായ മറിയാമ്മ തോമസ്, സിസി തോമസ് സീഡ്  ക്ലബ്ബ് കോ-ഓർഡിനേറ്റർ തുടങ്ങിയവർ കുട്ടികൾക്ക് നേതൃത്വം നൽകുന്നു.

March 13
12:53 2019

Write a Comment

Related News