SEED News

മികച്ച അധ്യാപക കോർഡിനേറ്റർ

കണമല:  കൃഷിക്കാരനായും അധ്യാപകനായും കുട്ടികളുടെ കൂട്ടുകാരനാണ് ഒരേ സമയം പ്രവർത്തിക്കാനുള്ള ക്രിസ്.കെ ജോസഫ് എന്ന അധ്യാപകന്റെ  കഴിവ് കുട്ടികളുടെ ഇടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. മാതൃഭൂമി സീഡിന്റെ  വിവിധ പ്രവർത്തനങ്ങൾ  അത് കൃഷിയായാലും ബോധവൽക്കരണ ക്ലാസ് ആയാലും എല്ലാത്തിനും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റേതായ ഒരു രീതി ഉണ്ട്. കുട്ടികൾക്ക് എളുപ്പം മനസിലാക്കാൻപറ്റുന്ന എന്ന ആഴത്തിൽ ആശയങ്ങൾ ഉൾകൊണ്ടുകൊള്ളുന പ്രവർടൈഹനങ്ങളാണ് അദ്ദേഹം ചെയ്ത വരുന്നത്. കണമല സെന്റ്.തോമസ് യു.പി സ്കൂളിലെ കുട്ടികളുടെ പ്രിയങ്കരനാണ് മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ കാഞ്ഞിരപ്പളിയിലെ മികച്ച അധ്യാപകനായി തിരഞ്ഞെടുത്തിരിക്കുന്നത്. കാർഷിക പ്രവർത്തങ്ങളും, ജൈവ വൈവിധ്യ പ്രവർത്തങ്ങളും, പൂമ്പാറ്റയുടെ പൂന്തോട്ടവുമെല്ലാം ഈ അധ്യാപകന്റെ മേൽനോട്ടത്തിൽ സ്കൂളിൽ ഭംഗിയായി നടന്നു വരുന്നു. ശുചിത്വം ആരോഗ്യം എന്നിവയിലേലം  ക്രിസ് കുട്ടികൾക്ക് അറിവുകൾ പറഞ്ഞെ കൊടുക്കുന്നു. സീഡ് എന്ന പ്രവർത്തനനത്തിൽ ഒതുങ്ങി നിൽക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി  പ്രവർത്തിക്കാനും ഇദ്ദേഹത്തിനെ കഴിഞ്ഞു.

March 13
12:53 2019

Write a Comment

Related News