SEED News

ജം ഓഫ് സീഡ് .

കാഞ്ഞിരപ്പള്ളി: പ്രവർത്തങ്ങളിൽ ഊർജസ്വലതയും അതിനോടുള്ള താല്പര്യവുമാണ് ആദർശിന്റെ മാതൃഭുമോ സീഡ് പ്രവർത്തനത്തിന്റെ ഈ വർഷത്തെ ജം ഓഫ് സീഡ് അവാർഡിനെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്നും അർഹനാക്കിയത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ  വിവിധ പ്രവർത്തനങ്ങൾ ഏറ്റവും ഊർജ്ജസ്വലതയോടെ കൂടി ചെയ്യുന്ന  വിദ്യാർഥിയാണ് മേരി മാതാ  പബ്ലിക് സ്കൂളിലെ ആദർശ് എന്ന വിദ്യാർത്ഥി.  സ്കൂൾ  സമയത്തിനപ്പുറം നിന്നുകൊണ്ട് സീഡ് പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ വളരെ താല്പര്യം കാണിക്കുന്ന വ്യകതി കൂടിയാണ് ആദർശ്.ജല സംരക്ഷണം, ജൈവവൈവിധ്യം, ശുചിത്വം ആരോഗ്യം, പൂന്തോട്ടം തുടങ്ങി   പച്ചക്കറിത്തോട്ടത്തിൽ വരെ  അവൻ ഊർജ്ജസ്വലമായി പ്രവർത്തിച്ചു. സ്കൂളിൽ നിന്നും പൊതു ജനങ്ങളിലേക്ക് ഇറങ്ങി നടത്തുന്ന പ്രവർത്തങ്ങളും അവൻ മുന്പന്തിയിലുണ്ട്. സ്കൂളിലെ കൃഷി പ്രവർത്തനത്തോടൊപ്പമാ വീട്ടിലും ആദർശ് കൃഷി ചെയ്യുന്നു.

March 13
12:53 2019

Write a Comment

Related News