SEED News

പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം.

കുമാരനല്ലൂർ: മാതൃഭൂമി  സീഡ് ക്ലബ്ബിന്റെ അനുബന്ധ പ്രവർത്തനങ്ങളിൽ പെട്ട പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം എന്ന പദ്ധതി മികച്ചരീതിയിൽ നടപ്പിലാക്കിയ സ്കൂളാണ് ഗവ.യു.പി.സ്കൂൾ കുമാരനല്ലൂർ. വിഷം തീണ്ടാത്ത നാട് എന്ന ആശയം  ഉൾകൊണ്ടുകൊണ്ടാണ് സ്കൂളിൽ ചിത്ര ശലഭ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. പൂമ്പാറ്റകൾ  തേൻ  ശേഹരിക്കുന്നതും മുട്ടയിടുന്നതുമായ ചെടികളാണ്  സ്കൂളിൽ വച്ച പിടിപ്പിച്ചിരിക്കുന്നത്.  പൂമ്പാറ്റക്ക് ഒരു പൂന്തോട്ടം എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി സ്കൂളിൽ വിവിധ  പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.  സ്കൂളിൽ നിർമ്മിച്ചിരിക്കുന്ന പൂന്തോട്ടത്തിൽ  കൃഷ്ണകിരീടം, ചെത്തി, ചെമ്പരത്തി, കൊങ്ങിണി, അശോകം  തുടങ്ങി  പൂമ്പാറ്റകളെ ആകർഷിക്കുന്ന വിവിധ ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നു. സ്കൂളിലെ അശോകമരം പൂമ്പാറ്റകൾ സമ്പുഷ്ടമാണ്. പൂമ്പാറ്റകളെ തിരിച്ചറിയാൻ കുട്ടികൾ രാവിലെ സ്കൂളിൽ വരുന്ന സമയങ്ങളിൽ നിരീക്ഷണം നടത്തുന്നു. അതോടൊപ്പം പൂമ്പാറ്റകളുടെ ജീവിത ചക്രം നിരീക്ഷിക്കൽ, ചെടികളും പൂമ്പാറ്റകളും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാൽ അതോടൊപ്പം നാട്ടു പൂക്കളെകുറിച്ചുള്ള വിവര  ശേഹരണവും ഇതോടപ്പം ചെയ്തു വരുന്നു

March 13
12:53 2019

Write a Comment

Related News