SEED News

നന്മയുടെ പൂമരങ്ങൾ

 അടൂര്‍: മിത്രപുരം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ,പഠനപ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് കാട്ടുന്ന വിദ്യാലയം. വിദ്യാര്‍ത്ഥികളില്‍ പ്രകൃതിയോടുള്ള ആത്മബന്ധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനം സ്‌കൂളില്‍ ആരംഭിച്ചത്. ഓരോ വര്‍ഷങ്ങിലും വ്യത്യസ്തമാര്‍ന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ വിദ്യാലയം ശ്രദ്ധേയമായി മാറുകയാണ്. 2018-19 അധ്യയന വര്‍ഷം പ്രധാനമായും മുന്‍തൂക്കം നല്‍കിയത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.വിവിധയിനം കാര്‍ഷിക വിളകള്‍ ,ഇലകൃഷിത്തോട്ടം ,എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു. ഭക്ഷ്യമേള സംഘടിപ്പിച്ച് വിവിധ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തി ഫണ്ട് സ്വരൂപിച്ചു. ജില്ലയിലെ ഏറ്റവും മികച്ച നക്ഷത്രവനം ഇവിടെ പരിപാലിക്കുന്നു. ജങ്ക് ഫുഡുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു. ക്ലാമ്പസില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കി. അയ്യായിരത്തോളം പ്ലാസ്റ്റിക് പേനകള്‍ ,ഒരു ടണോളം പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ ശേഖരിച്ച് ലവ് പ്ലാസ്റ്റിക് യൂണിറ്റിന് കൈമാറി. മധുര വനം എന്ന പദ്ധതിയ്ക്കായി ഫാഷന്‍ ഫ്രൂട്ട് തോട്ടം നിര്‍മ്മിച്ചു. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിനായി ചിത്രശലഭ ഉദ്യാനം നിര്‍മ്മിച്ചു .മരച്ചോട്ടില്‍ ക്ലാസ് മുറികള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കി ഇതുവഴി ഊര്‍ജ്ജസംരക്ഷണം നടപ്പിലാക്കി.ഫ്‌ളക്‌സുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ രീതിയില്‍ തയ്യാറാക്കി. എന്റെ പ്ലാവ് എന്റെ കൊന്നഎന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  വിവിധയിനം പ്ലാവുകള്‍ ,ഇരുപതോളം കണിക്കൊന്നകള്‍ എന്നിവ ക്യാമ്പസിന്റെ ആകര്‍ഷണമാണ്. ഇവയെല്ലാം ചിട്ടയോടെ പരിപാലിക്കാന്‍ സീഡ് പോലീസ് അഥവാ ഹരിതസേന രൂപീകരിച്ചു .എന്റെ തെങ്ങ് ' എന്ന പദ്ധതിയുടെ ഭാഗമായി കേരവൃക്ഷത്തൈ നട്ട് സംരക്ഷിക്കുന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സമൂഹത്തിന് മാതൃകയായി.കൂടാതെ വിവിധ ബോധവത്കരണ ക്ലാസുകള്‍ .ഹരിത കേരളം മിഷന്‍ദിനാചരണങ്ങള്‍ ,ആദര'വ് ,സെമിനാറുകള്‍ ,ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍  ,കൗണ്‍സിലിംഗ് ക്ലാസുകള്‍ എന്നിവ നടത്തുന്നു. ഏറ്റവും വലിയ നേട്ടം സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോഷന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. സ്‌കൂളിലും പുറത്തും ഇതിന്റെ വില്‍പ്പന നടത്തി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുന്നു. ഇതിന്റെ ആവശ്യത്തിനായി കുട്ടികള്‍ ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് പുനരുപയോഗം സാധ്യമാക്കുന്നു

March 13
12:53 2019

Write a Comment

Related News