SEED News

ജെം ഓഫ് സീഡ്

മാന്തുക: മാതൃഭൂമി സീഡിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന കുട്ടിയാണ് മാന്തുക ഗവ.യു.പി സ്കൂളിലെ ദേവനന്ദ.എം. സ്‌കൂളിലെ  പ്രവര്‍ത്തങ്ങളിലൂടെ സീഡിനെ പറ്റിയുള്ള കൃത്യമായ  അറിവ് നേടിയ ദേവനന്ദ  ഈ തവണത്തെ പത്തനംതിട്ട  വിദ്യാഭ്യാസ ജില്ലയിലെ  മികച്ച വിദ്യാര്‍ത്ഥിക്കുള്ള ജം ഓഫ് സീഡ് അവാര്‍ഡ് കരസ്ഥമാക്കി. സീഡ് ക്ലബ് ടീച്ചർ കോഡിനേറ്ററുടെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന പ്രവർത്തനത്തിന്റെ നേതാവ് ഇദ്ദേഹം. അതോടൊപ്പമാ ഒരു മികച്ച ആങ്കർ കൂടിയാണ് ദേവനന്ദ. 
 സ്‌കൂള്‍  സമയത്തിന് പുറമെ സീഡ് പ്രവര്‍ത്തങ്ങളാക്കായി ഈ കുട്ടി  സമയം കണ്ടെത്തുന്നു. മറ്റുള്ളവർക്ക് പ്രചോദനമായി മാറാനും ഈ വിദ്യാർത്ഥിനിക്ക് കഴിയുന്നു.  ജല സംരക്ഷണത്തിനായിട്ടുള്ള പ്രവര്‍ത്തങ്ങളിലും, നാട്ടുമാവുകളെ സംരക്ഷിക്കുന്നതിനും, ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കാനും, പൂന്തോട്ടം ഉണ്ടാക്കാനും,, ലവ് പ്ലാസ്റ്റിക് പദ്ധതിക്കായും , ബോധവല്‍ക്കരണ  ക്ലാസുകള്‍ സംഘടിപ്പിക്കാനും മുന്‍പന്തിയില്‍ ഉള്ള വിദ്യാർത്ഥിനിയാണ് ദേവനന്ദ. കുട്ടികള്‍ക്കിടയികളെ മികച്ച ഒരു സംഘാടക  കൂടിയാണ് അദ്ദേഹം.  അധ്യാപകരും രക്ഷകർത്താക്കളും സഹപാഠികളും ദേവാനന്ദക്ക് പിന്തുണയേകുന്നു.

March 13
12:53 2019

Write a Comment

Related News