environmental News

പ്രകൃതി സൗഹൃദ ഓഫീസുകള്‍ ബുദ്ധിയെ ഉണര്‍ത്തുമെന്ന് ഗവേഷകര്‍

ഗ്രീന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ചിന്തിക്കുകയും സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഗവേഷണഫലങ്ങള്‍. ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് ബില്‍ഡിംഗ്‌സ് പ്രോഗ്രാം ഡയറക്ടറായ ജോസഫ് അലനും സംഘവും നടത്തിയ ഗവേഷണങ്ങളാണ് പ്രകൃതി സൗഹൃദ ഓഫീസുകളുടെ മേന്മകള്‍ വെളിച്ചത്തുകൊണ്ടുവന്നത്. മെച്ചപ്പെട്ട വായുസഞ്ചാരവും, മലിനീകരണമില്ലാത്ത അന്തരീക്ഷവും തൊഴിലാളികളുടെ ചിന്തകളെ കൂടുതലായി ഉണര്‍ത്തുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ആര്‍ക്കിടെക്ടുകള്‍,ഡിസൈനേഴ്‌സ്, പ്രോഗ്രാമേഴ്‌സ്, മനേജര്‍മാര്‍, ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റുകള്‍ എന്നിങ്ങനെ വിവിധതരം തൊഴില്‍ ചെയ്യുന്ന 24 പേരുടെ ദൈനംദിനം പ്രവര്‍ത്തനങ്ങളാണ് ആറു ദിവസത്തോളം ഗവേഷകസംഘം പഠനത്തിന് വിധേയമാക്കിയത്. ഓഫീസിനികത്ത്  വ്യത്യസ്തമായ അന്തരീക്ഷങ്ങള്‍ കൃതിമമായി സൃഷ്ടിച്ചായിരുന്നു ഇവരുടെ പഠനങ്ങള്‍. വായുസഞ്ചാരമുള്ള അന്തരീക്ഷത്തിലും,(ഗ്രീന്‍ ഓഫീസ്)  ഇടുങ്ങിയതും കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ സാന്നിധ്യമുള്ളതുമായ അന്തരീക്ഷത്തിലും (ഇടുങ്ങിയ ഓഫീസ്), തുറന്നതും നല്ല വായുസഞ്ചാരമുള്ളതുമായ ഹരിതമയമായ അന്തരീക്ഷത്തിലും (ഗ്രീന്‍ പ്ലസ്) ഗവേഷകസംഘം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചു. തൊഴിലാളികള്‍ ഹരിതമയമായ ഓഫീസ് അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഇടുങ്ങിയ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിലും രണ്ടിരട്ടി വരെ മികച്ച രീതിയില്‍ ജോലി ചെയ്‌തെന്ന് ഗവേഷകസംഘം  കണ്ടെത്തി. ഭേദപ്പെട്ട വായുസഞ്ചാാരമുള്ള അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചപ്പോഴും ഇടുങ്ങിയ അന്തരീക്ഷത്തില്‍ ഉള്ളതിനേക്കാള്‍ 61% മെച്ചപ്പെട്ട രീതിയിലാണ് തൊഴിലാളകള്‍ തങ്ങളുടെ ജോലി ചെയ്തത്. ഗ്രീന്‍, ഗ്രീന്‍ പ്ലസ് സാഹചര്യങ്ങളില്‍  ജോലിക്കിടയിലുണ്ടാവുന്ന വിവിധ തരം പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും തൊഴിലാളികള്‍ അനായേസേന നേരിട്ടപ്പോള്‍ ഇടുങ്ങിയ ഓഫീസ് അന്തരീക്ഷത്തില്‍ തൊഴിലാളികളുടെ പ്രതികരണശേഷിയില്‍ മന്ദത അനുഭവപ്പെട്ടു. ഇടുങ്ങിയ സാഹചര്യത്തിലുള്ളതിനേക്കാള്‍ 299ഉം 172ഉം ശതമാനം മെച്ചപ്പെട്ട രീതിയിലാണ് ഗ്രീന്‍പ്ലസ്, ഗ്രീന്‍ ഓഫീസ് സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ പ്രവര്‍ത്തിച്ചതെന്ന് പഠനം സമര്‍ഥിക്കുന്നു. അടച്ചിട്ട ഓഫീസ് മുറികളിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് സാന്നിധ്യം തൊഴില്‍ ശേഷിയില്‍ കാര്യമായ ഇടിവുണ്ടാക്കുന്നുവെന്നും ഗവേഷകരുടെ പഠനത്തില്‍ പറയുന്നു. തൊഴിലിടങ്ങളെക്കുറിച്ചുള്ള 90 ശതമാനം കാര്യങ്ങളും നമ്മള്‍ അവഗണിക്കുകയാണ്. 90 ശതമാനം സമയവും ചിലവിടുന്നത് ഓഫീസുകള്‍ക്കുള്ളിലാണ്. ഒരു കെട്ടിട്ടം പണിയുമ്പോള്‍ ചിലവിന്റെ 90 ശതമനാവും വേണ്ടിവരുന്നത് കെട്ടിട്ടത്തിനകത്തെ പശ്ചാത്തലസൗകര്യമൊരുക്കാനാണ്. കെട്ടിട്ടങ്ങള്‍ക്കുള്ളിലെ അന്തരീക്ഷം നമ്മുടെ ആരോഗ്യത്തേയും സര്‍ഗ്ഗാത്മകതയേയും സ്വാധീനിക്കുന്നുവെന്ന തിരിച്ചറിവുണ്ടാകുന്നത് എല്ലാം കഴിഞ്ഞു ഇടുങ്ങിയൊരു അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമാണ്- ഗവേഷകസംഘത്തിന്റെ തലവനായ ജോസഫ് അലന്‍ പറയുന്നു.

November 04
12:53 2015

Write a Comment