SEED News

ജെം ഓഫ് സീഡ്

ഇരവിപേരൂർ; സീഡിന്റെ  20 18-19   വർഷത്തെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാർഥിയായി തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറ് ഇരവിപേരൂർ ഗവൺമെൻറ് യുപി സ്കൂളിലെ ആദിത്യൻ കെ എന്ന വിദ്യാർത്ഥിയുടെ ഇടപെടൽമൂലം സ്കൂളിനും അതുപോലെതന്നെ തൻറെ സഹപാഠികൾക്കും അപകടം ഉയർത്തി സ്കൂളിൻറെ മുകളിൽകൂടി പോയിരുന്ന ഇലവൻ കെ.വി ലൈൻ മാറ്റാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകാൻ സാധിച്ചു. സ്കൂളിലെ സീഡ് റിപ്പോർട്ടർ ആയ ആദിത്യന്റെ  പരാതിയിൽ നടപടി എടുത്ത വൈദ്യുതി വകുപ്പ് കുട്ടികൾക്ക് ഭീഷണിയായി നിന്നിരുന്ന ലൈൻ മാറ്റി സ്ഥാപിച്ചു. സ്കൂളിലെ സീഡ് റിപ്പോർട്ടർ എന്ന നിലയിൽ ആദിത്യന്റെ  വിജയമായിരുന്നു അത്.  സീഡിന്റെ  എല്ലാമേഖലകളിലും വളരെ ഊർജ്ജസ്വലതയോടെ കൂടി പ്രവർത്തിക്കുന്ന വ്യക്തിയാണ് ആദിത്യൻ.  സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളിലും, ജലസംരക്ഷണ പ്രവർത്തനങ്ങളിലും, ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിലുമെല്ലാം ആദിത്യൻ വളരെ മികവ് പുലർത്തുന്നു. മികച്ച ഒരു സംഘാടകൻ കൂടിയാണ് ആദിത്യൻ.

March 13
12:53 2019

Write a Comment