SEED News

സീഡിന്റെ വിജയ തിളക്കത്തില്‍ മഞ്ഞാടി എം.ടി.എസ്.എസ് യു.പി സ്‌കൂള്‍

തിരുവല്ല : പ്രകൃതിയോട് ഒത്തിണങ്ങിയ പഠന പഠ്യേതര വിഷയങ്ങളിലെ മികവാണ് മഞ്ഞാടി സ്‌കൂളിനെ മാതൃഭുമി  സീഡിന്റെ ശ്രേഷ്ട്ടഹരിത  വിദ്യാലം പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.സീഡിന്റെ പ്രവർത്തനത്തിലൂടെ സ്കൂളിനെ സംഭവിച്ച മാറ്റം ഏവരെയും അത്ഭുതപ്പെടുത്തും. സ്കൂൾ പരിസരത്തെ മുഴുവനും ഊർജസ്വലമാക്കാൻ സീഡ് ക്ലബ്ബിലെ കുട്ടികൾക്കായി. സീഡ് കോഡിനേറ്റർ  അന്നമ്മയുടെ നേതൃത്വത്തിൽ കുട്ടികളെ ചെയുന്ന പ്രവർത്തനങ്ങൾ എന്നും മുൻപന്തിയിൽ നിൽക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഒഴിവാക്കുവാനായി സ്കൂളിൽ പ്ലാസ്റ്റിക് ശേഹരിച്ച പുനചക്രമണത്തിനായി നൽകുന്നു. അതോടൊപ്പ വിവിധ ബോധവൽക്കരണ ക്ലാസുകളും നടത്തുന്നു. വ്യത്യസ്തമായി കുട്ടികൾ വീടുകളിൽ നിന്നും വിൽപ്പന സാധ്യതയുള്ള പ്ലാസ്റ്റിക് കൊണ്ട് വന്നേ അതെ വിട്ട കിട്ടുന്ന പണം കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച എക്കോ ബാങ്ക് എന്ന പദ്ധതി നടത്തി വ്യത്യസ്‍തമാകുന്നു. നാട്ടുമാവുകളുടെയും ജലസംരക്ഷണത്തിന്റെയും കൃഷിയുടെയും ജൈവ വൈവിധ്യത്തിന്റെയും ഉര്‍ജ്ജസംരക്ഷണത്തിന്റെയും ശുചിത്വ ശീലങ്ങളുടെയും പ്രവര്‍ത്തനങ്ങളാണ്  വിജയത്തിന് തിളക്കം നല്‍കുന്നത്. കഴിഞ്ഞവര്ഷങ്ങളിലേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്‌കൂള്‍ ഈ തവണയും പ്രവര്‍ത്തനങ്ങളില്‍ വേറിട്ട് നിന്നു. തളിര്‍ എന്നെ പേരിട്ടിരിക്കുന്ന സീഡ് ക്ലബ്ബില്‍ 30 കുട്ടികള്‍  ഒരു അധ്യാപക കോ ഓര്‍ഡിനേറ്ററും സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്‌സിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കി വരുന്നത്. സ്കൂളിലെ പൂഅമ്പട്ടക്കൊരു പൊന്തൊട്ടം എടുത്തേ പറയേണ്ടതാണ്. വിവിധ ചെടികൾ കൊണ്ട് സമ്പുഷ്ടമായ ശലഭോദ്യാനത്തിന്റെ കാഴ്ചക്ക് സുഹംപകരായി    വിചിത്ര ശലഭവുമായി ബന്ധപ്പെടുത്തു അലങ്കരിച്ചിരിക്കുന്നു. സാമൂഹിക പ്രിതിബദ്ധയോടെയുള്ള  പ്രവര്‍ത്തനങ്ങളില്‍ സമൂഹവും മറ്റു സംഘടനകളും പിന്തണയേകുന്നു. സ്‌കൂള്‍ അദ്ധ്യാപക കോ ഓര്‍ഡിനേറ്റര്‍ അന്നമ്മ റ്റി ബേബിയുടെ നേത്രത്വത്തില്‍ പരിസ്ഥിതി ദിനത്തോടെ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളിലേക്ക്  വ്യാപിപ്പിക്കുന്നു. ലവ് പ്ലാസ്റ്റിക്, സീഡ് റിപ്പോര്‍ട്ടര്‍, എന്റെ തെങ്ങ്, സീഡ് പോലീസ്, സീസണ്‍ വാച്ച്, ഹരിതകേരളം ഹരിതോത്സവുമായി  ബന്ധപ്പെട്ടുള്ള ദിനങ്ങളുടെ  വിപുലമായ ആചരണം എന്നിവയും സീഡ് കുട്ടികള്‍ സംഘടിപ്പിച്ചു.  സീഡ് കോ ഓര്‍ഡിനേറ്റര്‍ അന്നമ്മ റ്റി ബേബി, സ്കൂൾ ഹെഡ്മിസ്ട്രസ്  എന്നിവർ നെത്ര്വതം നൽകുന്നു.

March 13
12:53 2019

Write a Comment

Related News