SEED News

പ്ലാസ്റ്റിക് മാലിന്യശേഖരണം ഹോബിയാക്കി അഭിരാം




കിളിനക്കോട്: കിളിനക്കോട് എം.എച്ച്.എം.യു.പി സ്‌കൂൾ വിദ്യാർഥി കെ.വി. അഭിരാമിന്റെ ക്ലാസ് മുറികളിലോ പരിസരത്തോ മിഠായി കവറോ മഷി തീർന്ന പേനയോ കാണാൻ കഴിയില്ല. പ്ലാസ്റ്റിക്കിന്റെ വിപത്ത് മനസ്സിലാക്കിയ അഭിരാം പ്ലാസ്റ്റിക് മാലിന്യ ശേഖരണം ആരംഭിച്ചതാണ് കാരണം. 
അഭിരാമിന്റെ പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂളിൽ നിന്ന് പ്ലാസ്റ്റിക്കിന് ഗുഡ്‌ബൈ പറയേണ്ടിവന്നു. സഹപാഠികളെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടം പറഞ്ഞു മനസ്സിലാക്കി അഭിരാം ഓരോ ക്ലാസിൽ നിന്നും പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നു. സ്‌കൂളിൽ മാത്രമല്ല അഭിരാമിന്റെ പ്രവർത്തനം. സമീപത്തെ കടകൾ സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ ചാക്കുകൾ നൽകുകയും ചെയ്യുന്നുണ്ട് ഈ മിടുക്കൻ. ചാക്കുകളിൽ മാലിന്യം നിറയുമ്പോൾ അഭിരാം ഇവ മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായ 'ലൗ പ്ലാസ്റ്റിക്' പ്രോജക്ടിലേക്ക് നല്കുവാനായി സൂക്ഷിക്കുന്നു.

March 23
12:53 2019

Write a Comment

Related News