reporter News

ആക്കോട്ട് തെരുവുനായ്ക്കളെ പേടിച്ച് വിദ്യാർഥികൾ



കൊണ്ടോട്ടി: ആക്കോട് പ്രദേശത്ത് തെരുവുനായശല്യം വർധിച്ചത് വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നു. സ്‌കൂളിലേക്കുള്ള വഴിയിലും പരിസരങ്ങളിലും നായ്ക്കളുടെ ശല്യംമൂലം വിദ്യാർഥികൾക്ക് സ്‌കൂളിലേക്കുപോകുൻ കഴിയാത്ത അവസ്ഥയാണ്.
പ്രദേശത്തെ ബൈക്ക് യാത്രക്കാർക്കും നായ്ക്കൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നായ്ക്കൾ വാഹനത്തിനുകുറുകെ ചാടി അപകടമുണ്ടാകുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
സ്‌കൂൾയാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന തെരുവുനായ്ക്കളുടെ വിളയാട്ടം അവസാനിപ്പിക്കാൻവേണ്ട നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെയും നാട്ടുകാരുടെയും ആവശ്യം.



ഫായിസ, 
ആറാംതരം
എ.എം.യു.പി. സ്‌കൂൾ 
വിരിപ്പാടം, ആക്കോട്

March 23
12:53 2019

Write a Comment