reporter News

എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽ സൂചനാബോർഡുകൾ സ്ഥാപിക്കണം




ഓമാനൂർ: എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽ ട്രാഫിക് സൂചനാബോർഡുകളും സീബ്രാലൈനും സ്ഥാപിക്കാത്തത് കാൽനടക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നു.  
വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളുമുണ്ടായിട്ടും ഈ റോഡിൽ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സമീപത്ത് വിദ്യാലയമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡില്ലാത്തത് സ്‌കൂൾവിടുന്ന സമയങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്നുണ്ട്. 
ഓമാനൂർ യു.എ.എച്ച്.എം. യു.പി. സ്‌കൂളിനുമുന്നിൽ സീബ്രാലൈനും സ്‌കൂൾ സൂചനാബോർഡും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ പാതയുടെ നവീകരണപ്രവർത്തനത്തോടൊപ്പം സൂചനാബോർഡുകളും സീബ്രാലൈനും സ്ഥാപിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.



മുഹമ്മദ് അഫ്‌സൽ. എം. 
യു.എ.എച്ച്.എം. യു.പി. സ്‌കൂൾ, ഓമാനൂർ

March 23
12:53 2019

Write a Comment