SEED News

ഫാഷൻ ഫ്രൂട്ടിന്റെ പുളിയും മധുരവും ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പകർന്ന് സ്വീകരണവുമായി മീനങ്ങാടി എച്ച് എസ് എസ് മാതൃഭൂമി സീഡ് 'വിദ്യാർത്ഥികൾ

മാധുര്യം സാഹോദര്യം' -ഫാഷൻ ഫ്രൂട്ടിന്റെ പുളിയും മധുരവും ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പകർന്ന് സ്വീകരണവുമായി മീനങ്ങാടി എച്ച് എസ് എസ് മാതൃഭൂമി സീഡ് 'വിദ്യാർത്ഥികൾ . 
ഒന്നാം വർഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫാഷൻ ഫ്രൂട്ടിന്റെ മുകളിൽ സ്വാഗതസന്ദേശം എഴുതി നൽകി. മാധുര്യം സാഹോദര്യം എന്ന പേരിട്ട പരിപാടിയിൽ ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങളെ മാധുര്യമുള്ള അനുഭവമാക്കി മാറ്റണമെന്നും പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്നുമുള്ള സന്ദേശമാണ് ഉദ്ദേശിക്കുന്നത്.
മനുഷ്യ ശരീരത്തെ കാർന്നു തിന്നുന്ന ക്യാൻസർ രോഗത്തെ ചെറുക്കുന്ന ഫാഷൻ ഫ്രൂട്ട് സമൂഹത്തിലെ തിൻമകളെ അകറ്റി സാഹോദര്യം ഉണ്ടാവണമെന്നും ഈ പദ്ധതി ഉദ്ദേശിക്കുന്നു.
ശ്രീരാം എസ്, ശ്രാവൺ കെ പി , അക്സ എം ഐ,
അക്ഷയ് ജോസഫ് എന്നിവർ നേതൃത്വം നല്കി

Attachments area

June 07
12:53 2019

Write a Comment

Related News