SEED News

ഇടവിളാകം ഗവ.യു.പി. സ്കൂളിൽ ‘സീഡ്‌’ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി


മംഗലപുരം: ഇടവിളാകം ഗവ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ്‌ പതിനൊന്നാം വർഷ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ഈ വർഷം വായുമലിനീകരണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ പ്രാമുഖ്യം നൽകും.
ഗ്രാമപ്പഞ്ചായത്ത്‌ തലത്തിൽ സായിഗ്രാമത്തിന്റെ സഹകരണത്തോടെ പ്ളാസ്റ്റിക്‌ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കും സീഡ്‌ ക്ളബ്ബ്‌ ഇക്കൊല്ലം നേതൃത്വം നൽകും. പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ടെക്‌നോപാർക്ക്‌ ജമിനി സോഫ്‌റ്റ്‌വേർ സൊലൂഷൻസ്‌ ഫിനാൻഷ്യൽ ഹെഡ്‌ സാജിത്‌ എ. സലാം കറ്റാർവാഴതൈ നട്ട്‌ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണപ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. നൂറ്‌ കുട്ടികളുടെ ‘സീഡ്‌ പോലീസ്‌ സേന’യും രൂപവത്‌കരിച്ചു. ഗ്രാമപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം, ഗ്രാമപ്പഞ്ചായത്തംഗം സി.പി.സിന്ധു, ജമിനി സോഫ്‌റ്റ്‌വേർ എൻജിനീയർമാരായ ശ്രീജി ഗോപൻ, പ്രഥമാധ്യാപിക എം.എൽ.രേണുക, പി.ടി.എ. പ്രസിഡന്റ്‌ സലാം, ഉമ തൃദീപ്‌, പ്രദീപ്‌ ദിവാകരൻ, പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസരിച്ചു. മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ സീഡിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

June 07
12:53 2019

Write a Comment

Related News