SEED News

പരിസ്ഥിതി ദിനാഘോഷത്തിന്റെ നിറവിൽ സീഡ് വിദ്യാർത്ഥികൾ


പാലക്കാട്:  നെമ്മാറ ഗംഗോത്രി  ഇംഗ്ലീഷ്  മീഡിയം സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പാലക്കാട് സബ് ജഡ്ജ് എം തുഷാർ ഉദ്ഘടാനം ചെയ്തു.പാലക്കാട് ലീഗൽ സർവീസ് അതോറിറ്റി,നാദം ഫൌണ്ടേഷൻ,ഗുരുവായൂരപ്പൻ ഗ്യാസ് ഏജൻസി ,ഗംഗോത്രി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ആയിരം വൃക്ഷതൈകൾ വിതരണം ചെയ്തു.
ഗംഗോത്രി സ്കൂളിലെ പരിസ്ഥിതി ക്ലബും സീഡ് ക്ലബ്ബിന്റെയും  ഉദ്‌ഘാടനംനടത്തി,വായുമലിനീകരണത്തിനെതിരായ ബോധവൽക്കരണത്തിനായ് സൈക്കിൾ റാലി എന്നിവയും പ്രസ്തുത പരിപാടിയോടനുബന്ധിച്ചു നടന്നു.നാദം ഫൌണ്ടേഷൻ ചെയർമാൻ  അഡ്വക്കേറ്റ് ഗിരീഷ് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികളായ സീഡ് ക്ലബ് അംഗങ്ങൾ  ഗൗരി മാനീരംകണ്ടത്ത് സ്വാഗതവും, ലയന ബി നന്ദിയും രേഖപ്പെടുത്തി .സീഡ് ക്ലബ് അംഗം സുദിന വി കെ പരിസ്ഥിതി സംരക്ഷണ പ്രസംഗം അവതരിപ്പിച്ചു

June 08
12:53 2019

Write a Comment

Related News