SEED News

മാതൃഭൂമി സീഡ് പതിനൊന്നാം വർഷത്തിൽ



മായന്നൂർ: മാതൃഭൂമി സീഡിന്റെ പതിനൊന്നാം വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മായന്നൂർ സെന്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.ജെം ഓഫ് സീഡ് ആയി തിരഞ്ഞെടുത്ത സ്നേഹ രമേഷിന് മുള തൈ നൽകി യു.ആർ.പ്രദീപ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു.കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുലേഖപ്രദീപ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ്.പി.നാരായൺ ആമുഖപ്രസംഗവും സ്കൂൾ മാനേജർ ഫാ.ജിജോ കപ്പിലാം നിരപ്പേൽ മുഖ്യ പ്രഭാഷണവും നടത്തി.ഫെഡറൽ ബാങ്ക് അസി.മാനേജർ ടോണി.പി.ജോസ്,ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എസ്.ജയകുമാർ,വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ ആർ.ഡെൽറ്റോ.എൽ.മറോക്കി,പ്രധാനാധ്യാപകൻ സി.വി.ജോൺസൺ, പ്രിൻസിപ്പൽ സിനി സെബാസ്റ്റ്യൻ, കൃഷി ഓഫീസർ അശ്വതിഗോപിനാഥ്,
പി.സി.സിജോ തുടങ്ങിയവർ പ്രസംഗിച്ചു.ക്ലബ്ബ് എഫ്.എം തൃശ്ശൂർ പ്രോഗ്രാം ഹെഡ് മനോജ് കമ്മത്തിന്റെ പാട്ടുകൾ ചടങ്ങിന് മാറ്റുകൂട്ടി.സ്നേഹ രമേഷിന്റെ ചിത്ര പ്രദർശനവും ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.പരിസ് ത്ഥി സംരക്ഷണത്തിന്റെ പ്രധാന്യം ഓർമിപ്പിച്ച് സ്കൂൾ ഉദ്യാനത്തിൽ വൃക്ഷതൈ നട്ടു.വിദ്യാർത്ഥികളും വിശിഷ്ടാത്ഥികളും വായു മലിനീകരണത്തിനെതിരായ പ്രതിജ്ഞയെടുത്തു.

June 08
12:53 2019

Write a Comment

Related News