SEED News

കറിവേപ്പുതൈകൾ വിതരണം ചെയ്തു

ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കറിവേപ്പുത്തൈകൾ വിതരണം ചെയ്തു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്ററും അധ്യാപകനുമായ എൻ. അച്യുതാനന്ദൻ തനിക്ക് കിട്ടിയ വനമിത്ര പുരസ്കാരത്തുകയിൽനിന്ന് ഒരുഭാഗം ചെലവഴിച്ചാണ് തൈകൾ വിതരണം ചെയ്തത്.
 പ്രധാനാധ്യാപിക കെ. ശ്രീകുമാരി, ഒന്നാം ക്ലാസ് വിദ്യാർഥി ഫാത്തിമ ഷിഫ, അധ്യാപകരായ ഇ. ജലജ, ടി. പ്രകാശ്, ബി.പി. ഗീത, സി.പി. ജലജ, എൻ. ജിജി, കെ. സുലൈഖ എന്നിവർ സംസാരിച്ചു.
പരിസ്ഥിതിവാരാചരണം നടത്തി
ഒറ്റപ്പാലം: എൻ.എസ്.എസ്. കെ.പി.ടി. വി.എച്ച്.എസ്. സ്കൂളിൽ പരിസ്ഥിതിവാരമാചരിച്ചു. എൻ.സി.സി.യുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 
പി.ടി.എ. പ്രസിഡന്റ് ജയരാജൻ, എൻ.സി.സി. ഓഫീസർ ജെ. ജീന, വി. പദ്‌മജൻ എന്നിവർ നേതൃത്വം നൽകി.

June 13
12:53 2019

Write a Comment

Related News