SEED News

ഡി.എം.എൽ.പി. സ്കൂളിൽ നന്മ മരം പദ്ധതിക്ക് തുടക്കം കുറിച്ചു


തൃശൂർ :പനംകുളം ഡി എം എൽ പി സ്കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി "നന്മ മരം" പദ്ധതിആരംഭിച്ചു.മരം വെട്ടുന്നതിനെതിരെയുള്ള പ്രവർത്തനങ്ങളാണ്  നന്മ മരം പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ. വിനോദ് നന്മ മരം പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ മെമ്പർ പി.വി അശോകൻ ഇരുന്നൂറ്റി അൻപതോളം  വൃക്ഷ തൈകൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികൾക്കായി പഠനോപകരണങ്ങളുടെ വിതരണവും മാനേജർ  അബ്‌ദുൾ അസിസ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് റീജ കെ ബി, പഞ്ചായത്ത്‌ മെമ്പർ ശ്രീ സിദ്ധാർത്ഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

June 14
12:53 2019

Write a Comment

Related News