SEED News

ലിറ്റിൽ ലില്ലി സ്ക്കൂളിൽ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം

എന്റെ പേര് എന്റെ മരം പദ്ധതിയുമായി ലിറ്റിൽ ലില്ലി സ്ക്കൂളിൽ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ ഫലവൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. നട്ട മരങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി 5 പേരടങ്ങുന്ന  കുട്ടികളുടെ സംഘം രൂപീകരിച്ചു. പേര, മാവ്, പ്ലാവ്, തുടങ്ങിയ വൃക്ഷ തൈകൾ വിതരണം ചെയ്തു. സ്ക്കൂൾ ചെയർപേഴ്സൺ എ' സരസ്വതി, ' സീഡ് കോർഡിനേറ്റർ സി. കുഞ്ഞികൃഷ്ണൻ, പ്രിൻസിപ്പൽ വി.രവീന്ദ്രൻ , എൻ അനിത എന്നിവർ സംസാരിച്ചു.
Attachments area

June 15
12:53 2019

Write a Comment