SEED News

പച്ചത്തുരുത് സൃഷ്ടിക്കാൻ സീഡ് വിദ്യാർഥികൾ

 
2019 ജൂൺ 10 രാവിലെ 10:30 നു കിടങ്ങൂർ കട്ടച്ചിറ ആറ്റുവഞ്ചിക്കാട് പ്രദേശത്തു  മീനച്ചിൽ നദീസംരക്ഷണ സമിതി നേതൃത്വം നൽകുന്ന ദീർഘകാല വൃക്ഷവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കുറുമുള്ളൂർ വിവേകാനന്ദ പബ്ലിക് സ്കൂൾ സീഡ് അംഗങ്ങൾ .സംസ്ഥാന വനം വകുപ്പ് ,കിടങ്ങൂർ ജനമത്രി പോലീസ് സ്കൂൾ ഫോർ റിവർ,കിടങ്ങൂർ ഗ്രാമപ്പഞ്ചായത് ,കിടങ്ങൂർ എൻ എസ്  എസ്  ഹയർ സെക്കന്ററി സ്കൂൾ നേതാജി ലൈബ്രറി ,പി ,കെ .വി ലൈബ്രറി ,കട്ടച്ചിറത്തോടു സംരക്ഷണ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് ആറ്റുവഞ്ചിക്കാടിന്റെ കിഴക്കു ഭാഗത്തു ചേർന്ന് കിടക്കുന്ന തരിശു പ്രദേശത്തു പച്ചത്തുരുത് സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി വനം വകുപ്പ് കൈമാറുന്ന തൈകൾ മീനച്ചിൽ റിവർ റെജുവിനേഷൻ ക്യാമ്പയിങ് നു വേണ്ടി ഏറ്റു വാങ്ങി മഴക്കാലം കുറയും വരെ സംരക്ഷിക്കും .വെള്ളം കെട്ടി കിടക്കുന്ന പ്രദേശമായതു കൊണ്ടാണിത് .വെള്ളക്കെട്ടില്ലാത്ത പ്രദേശത്തു അന്നേദിവസം കുട്ടികൾ ചേർന്ന് കാട്ടുജാതി തൈകൾ  നട്ടു.ശ്രീ വേണുഗോപാൽ ആർ . (കോഓർഡിനേറ്റർ ദേശീയ  ഹരിത സേന ) പരിപാടികൾക്ക് നേതൃത്വം നൽകി .ഗ്രാമപ്പഞ്ചായത് അംഗങ്ങൾ, വനം വകുപ്പ്  ഉദ്യോഗസ്ഥർ, കിടങ്ങൂർ പോലീസ്, ലൈബ്രറി പ്രവർത്തകർ, മീനച്ചിൽ നദീസംരക്ഷണ സമിതി പ്രവർത്തകർ ,അധ്യാപകർ എന്നിവർ സീഡ് വിദ്യാർത്ഥികൾക്കൊപ്പം പങ്കെടുത്തു .മീനച്ചിൽ നദീസംരക്ഷണ പ്രസിഡന്റ് ഡോ.എസ് .രാമചന്ദ്രൻ  പ്രകൃതി വിഭവങ്ങൾ നിലനിർത്താനുള്ള പോരാട്ടങ്ങളുടെ കഥ പറഞ്ഞു കൊണ്ട് സംസാരിച്ചു. വർഷത്തെ വനമിത്ര ജേതാവ് ശ്രീ മാത്തുക്കുട്ടി തെരുവപ്പുഴ സംസാരിച്ചു .
 
"ഇനി വരും തലമുറക്കു എവിടെ വാസം സാധ്യമോ എന്ന പരിസ്ഥിതി  കവിത ലോകത്തിനു സംഭാവന ചെയ്ത  പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മാഷ് അപ്രധീക്ഷിതമായി എത്തിച്ചേർന്നത് സങ്കടകർക്കും കുട്ടികൾക്കും ആവേശമായി .കാടുകൾ ഇല്ലാതായി മാറുമ്പോൾ മനസുകൾ കാടായി മാറുന്ന കാലത്തെ പ്രതിരോധിക്കാൻ ഒന്നിച്ചു നീങ്ങണമെന്നു അദ്ദേഹം പറഞ്ഞു . 

June 15
12:53 2019

Write a Comment

Related News