SEED News

തൈ നട്ടും പരിപാലിച്ചും സീഡ് വിദ്യാർഥികൾ

പത്തിരിപ്പാല:  പരിസ്ഥിതിവാരാചരണത്തിന്റെ ഭാഗമായി മങ്കര വെസ്റ്റ് ബേസിക് ആൻഡ്‌ യു.പി. സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണംചെയ്തു. തൈനടൽ, ഔഷധത്തോട്ടത്തിന്റെയും പൂന്തോട്ടത്തിന്റെയും പരിപാലനം തുടങ്ങിയവ നടത്തിവരുന്നുണ്ട്. സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി നേതൃത്വം നൽകി. സീഡ് കൺവീനർ വി.കെ. നിഷാദ്, അഞ്ജന, ശിവനന്ദന, അധ്യാപകരായ എൻ.വി. ഇന്ദിര, വി. രതി, കെ.എൻ. സജിൻ, പി.ടി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

June 17
12:53 2019

Write a Comment

Related News