SEED News

മരുഭൂമി വത്കരണ വിരുദ്ധ ദിനാചരണം

 
മരുഭൂമി വത്കരണ വിരുദ്ധ ദിനാചരണം
കുമരകം:ജീവസ്സുറ്റ മണ്ണിനെ നാളത്തെതലമുറകൾക്ക് കൈമാറുന്നതിനായി കുമരകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് യൂണിറ്റ് പൊതുസ്ഥലങ്ങളിൽ ഔഷധമരങ്ങൾ നട്ടു . മരുഭൂവത്കരണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആര്യവേപ്പ് ,ലക്ഷ്മിതരു , പ്ലാവ് , ഉങ്ങ് തുടങ്ങിയ തൈകളാണ് സീഡ് അംഗങ്ങൾ നട്ടത് . തോടു വാക്കുകളിൽ രാമച്ചം നട്ടു മണ്ണ് സംരക്ഷണത്തിന് മാതൃകയായി .സ്കൂളിന് പരിസരപ്രദേശങ്ങളിലെ വീടുകളിൽ ഔഷധ വൃക്ഷ തൈകൾ വിതരണം ചെയ്തു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലിയാ തോമസ് , സീഡ് കോ ഓർഡിനേറ്റർ ശ്രീ അലക്സ് യേശുദാസ് , അദ്ധ്യാപകരായ ശ്രീ രാജീവ് ശേഖരൻ , ശ്രീമതി സൂറത്ത് എസ് , ശ്രീ ബൈജു ജെ എസ്സ് , ശ്രീ അൻസാരി പി എച്ച് തുടങ്ങിയവർ നേതൃത്വം നൽകി

June 17
12:53 2019

Write a Comment

Related News