SEED News

സീഡ് പ്രവർത്തനങ്ങൾക്കു തുടക്കമായി

മരുഭൂമി വൽക്കരണ വിരുദ്ധ ദിനമായ ജൂൺ 17 - ന് നവ നിർമ്മാൺ പബ്ലിക്ക് സ്കൂളിലെ കുരുന്നു കുട്ടികൾ അവർ തന്നെ വിത്തിട്ട് മുളപ്പിച്ച ഫലവൃക്ഷ തൈകൾ വിദ്യാലയാങ്കണത്തിൽ നട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിയാണ് വൃക്ഷ തൈകൾ നട്ടത്. 170ഓളം വൃക്ഷങ്ങളും ധാരാളം പുഷ്പഫല ചെടികളും പച്ചക്കറിയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഈ വർഷത്തെ പച്ചക്കറി കൃഷിയും ആരംഭിച്ചു. ദേവന എന്ന കൊച്ചു മിടുക്കിയാണ് വൃക്ഷ തൈ നട്ടത്. വിദ്യാലയത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി : ഷൈബി ആൽബിയും മറ്റ് അദ്ധ്യാപകരും കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വൃക്ഷ തൈകൾ നൽകി. പരിസ്ഥിതി ഗാനവും ആലപിച്ചു.

June 21
12:53 2019

Write a Comment

Related News