SEED News

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും, അക്ഷരമരത്തിന്റെ സമർപ്പണവും വിദ്യാരംഗം കലാ സാഹിത്യ വേദി സബ് ജില്ലകൺവീനർ വി.എം.അഷ്റഫ് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.പി.മിനി അധ്യക്ഷം വഹിച്ചു. അധ്യാപകരായ ഇ.ഷാഹി, വി.പി.ചന്ദ്രി, ശ്രീജഭായ് കെ.എസ്. ടി.കെ.ഉണ്ണികൃഷ്ണൻ , ജസീല.വി .എം, മീര.എസ്.നായർ, പി.പി.മധു , സി.പി.എ അസീസ്, അധ്യാപകനും സ്കൂൾ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ രോഹിത്ത്.ജി തുടങ്ങിയവർ സംസാരിച്ചു. പി.എൻ.പണിക്കർ അനുസ്മരണ സന്ദേശം മുഹമ്മദ് പേരാമ്പ നൽകി. വായനവാരത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി , ഉപന്യാസ രചന, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സാഹിത്യ ക്വിസ്. പുസ്തക പ്രദർശനവും വിൽപനയും തുടങ്ങി നിരവധി പരിപാടികൾക്ക് വായനാ ദിനത്തോടനുബന്ധിച്ച് തുടക്കമായി.

June 21
12:53 2019

Write a Comment

Related News