SEED News

നെൽവിത്തുകളുടെ വൈവിധ്യ സംരക്ഷണത്തിനായി അന്നം പദ്ധതിയുമായി അസംഷൻ.എ .യു .പി . സ്കൂൾ മാതൃഭൂമി സീഡ് പ്രവർത്തകർ.

.
ബത്തേരി. അന്യമായിക്കൊണ്ടിരിക്കുന്നതും പരമ്പരാഗതവും നാട്ടിലും പുറം നാട്ടിലും ലഭ്യമായ എല്ലാവിധ നെൽവിത്തുകളും ശേഖരിക്കുകയും , സംരക്ഷിക്കുകയുo ചെയ്യുക, കൃഷിയേയും കാർഷിക സംസ്കാരത്തെയും കുട്ടികൾക്ക് പഠനാനുഭവമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സകൂളിൽ ആരംഭിച്ച പദ്ധതിയാണ് അന്നം പദ്ധതി. ഇതിന്റെ ഭാഗമായി വിവിധ ഇനങ്ങളിൽപ്പെട്ട 47 ഇനം നെൽവിത്തുകൾ ശേഖരിക്കുകയും സ്കൂൾ മുറ്റത്ത് പ്രത്യേകം സൗകര്യ o ഒരുക്കി ഓരോ ഇനങ്ങളും വളർത്തുന്നു . കൂടാതെ സ്കൂൾ പോളി ഹൗസിൽ ശേഖരിക്കുന്ന എല്ലാ വിത്തുകളുടെയും കൃഷിയും നടത്തുന്നു. ഓരോ ഇനം നെൽവിത്തുകളെക്കുറിച്ചും കുട്ടികൾ വിവരങ്ങൾ കണ്ടെത്തി റഫറൻസ് പുസ്തകവും വിത്ത് ലൈബ്രറിയും സജ്മാക്കും. വിത്തുകളുടെ പ്രചരണത്തിനായി  കുട്ടിക്ക് ഒരു പിടി വിത്ത്  പ്രവർത്തനവും നടപ്പിലാക്കും. ഇതിനായി സ്കൂളിൽ നെല്ല് ക്ലബ് രൂപീകരിച്ച് 10 പേർക്ക് ഒരു ഇനം വീതം 470 കുട്ടികൾ വീടുകളിൽ നെൽകൃഷി നടത്തി വിളവ് സകൂളിനെ ഏൽപ്പിക്കും. കൂടുതൽ വിത്തുകൾ ശേഖരിക്കുന്ന മുറയ്ക്ക് മുഴുവൻ കുട്ടികളെയും പദ്ധതിയിൽ പങ്കെടുപ്പിക്കും. മണ്ണിനേയും കൃഷിയേയും നേരിട്ടറിയാൻ പി.റ്റി.എ. സഹകരണത്തോടെ ഒരു ഏക്കർ വയലിൽ കൃഷി നടത്തും. ഹെഡ്മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ, സീഡ് കോർഡിനേറ്റർ തോമസ് സ്റ്റീഫൻ, വർഗീസ് .പി .എ , ഷിബിൽ അഗസ്റ്റ്യൻ, നിഷ എന്നിവർ നേതൃത്വം നൽകുന്നു

June 24
12:53 2019

Write a Comment

Related News