SEED News

മാതൃഭൂമി സീഡ് സ്മൃതി വനം പദ്ധതി ആരംഭിച്ചു


മൈലമ്പാടി :സ്കൂൾ പരിസരം  ഹരിതാഭമാക്കുന്നതിന്റെ  ഭാഗമായി ഗോഖലെ നഗർ  എസ് എ എൽ പി സ്കൂളിൽ മാതൃഭൂമി സീഡ് പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്ക്  അവരുടെ പേരിൽ വൃക്ഷതൈകൾ നട്ടു കൊണ്ട് സ്‌മൃതിവനം പദ്ധതി ആരംഭിച്ചു. ഉത്ഘാടനകർമം മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ബീനവിജയൻ നിർവഹിച്ചു.നാട്ടുകാർക്കും, രക്ഷിതാക്കൾക്കും തങ്ങളുടെ കുടുംബത്തിൽ നിന്നും മരണപെട്ടവരുടെ ഓർമയ്ക്കായ് അവരുടെ  പേരിൽ സ്ക്കൂൾ സീഡ് ക്ലബ്ബിന്  ഒരു നല്ല ഇനം വൃക്ഷ തൈ സ്പോൺസർ ചെയ്യാം.. വൃക്ഷ തൈകളുടെ പരിപാലനം സീഡ് ക്ലബ്ബ് ഏറ്റെടുക്കും.. ഹെഡ്മാസ്റ്റർ കെ.രമേഷ് കുമാർ, സീഡ് അധ്യാപക കോർഡിനേറ്റർ അനുമോൻ.k.c ,അധ്യാപകരായ ജാസ്മിൻ ജോസ്, ഷിജി.പി.ജി ,അഖിൽ.K ,സിജി തോമസ് എന്നിവർ നേതൃത്വം നൽകി

June 24
12:53 2019

Write a Comment

Related News